Entertainment

'ഇത്രയും പറഞ്ഞില്ലേ, ശ്രീ റെഡ്ഡിയുടെ അടുത്ത ഇര ഞാനായിരിക്കും'; നാനിക്കെതിരായ ആരോപണങ്ങളെ വിമര്‍ശിച്ച് വിശാല്‍

'ഒരാളുടെ പേര് വിവാദത്തിലേക്ക് എടുത്തിടുമ്പോള്‍ അതിനുള്ള തെളിവുകള്‍ നല്‍കാന്‍ കൂടി നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ഓര്‍മ്മ വേണം'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടന്‍ നാനിക്കെതിരേ ശ്രീ റെഡ്ഡി രംഗത്തെത്തിയതോടെ ടോളിവുഡില്‍ ലൈംഗിക ആരോപണങ്ങള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. നാനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. എന്നാല്‍ ശീ റെഡ്ഡിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം വിശാല്‍. ഒരാളുടെ പേര് വിവാദത്തിലേക്ക് എടുത്തിടുമ്പോള്‍ അതിനുള്ള തെളിവുകള്‍ നല്‍കാനും ബാധ്യസ്ഥരാകണമെന്നും ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളില്‍ വിശ്വാസ്യതയില്ലെന്നും വിശാല്‍ പറഞ്ഞു. ഇത്രയും പറഞ്ഞതിനാല്‍ താനായിരിക്കും ശ്രീറെഡ്ഡിയുടെ അടുത്ത ഇരയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'നാനി എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നാനി ആരാണെന്ന് നല്ലതു പോലെ എനിക്കറിയാം. അതു കൊണ്ടൊന്നും ഇക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ന്യായീകരിക്കുന്നില്ല. എല്ലാവരോടും നല്ലതു പോലെ പെരുമാറുന്ന സമൂഹത്തില്‍ നല്ലൊരു പ്രതിച്ഛായയുള്ള നാനിയെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതിനാല്‍ ഒരാളുടെ പേര് വിവാദത്തിലേക്ക് എടുത്തിടുമ്പോള്‍ അതിനുള്ള തെളിവുകള്‍ നല്‍കാന്‍ കൂടി നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ഓര്‍മ്മ വേണം. എല്ലാത്തിനും തെളിവുണ്ട് എന്നൊക്കെ ശ്രീ റെഡ്ഡി പറയുന്നുണ്ട്. അതല്ലാതെ ഇന്നു വരെ അതു പുറത്തു വിട്ടിട്ടില്ല. അതു കൊണ്ട്അവരുടെ ആരോപണത്തില്‍ ഒട്ടും വിശ്വാസ്യത എനിക്ക് തോന്നുന്നില്ല. ഇതിനെക്കുറിച്ച്‌ ഇത്രയും പറഞ്ഞതിനാല്‍ ഇനി ഞാനായിരിക്കും അവരുടെ അടുത്ത ഇര'. വിശാല്‍ പറഞ്ഞു.

തെലുങ്ക് സിനിമ ലോകത്തെ പ്രമുഖരടക്കം നിരവധി പേര്‍ക്കെതിരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ബാഹുബലി നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടിയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിനിക്കെതിരേ രംഗത്തെത്തിയത്. നാനിയോടൊപ്പമുള്ള ഡേര്‍ട്ടി പിക്ചര്‍ പുറത്തുവിടുമെന്നും താരം പറഞ്ഞിരുന്നു. ഇത് ബിഗ്‌ബോസ് ഷോയെ ഉദ്ദേശിച്ചായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരമൊരു പ്രസ്താവന വന്നതോടുകൂടി അവതാരകനായ നാനി തന്നെ ഷോയില്‍ നിന്ന് തന്നെ പുറത്താക്കിയതായി നടി ആരോപിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് നാനി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT