Entertainment

ഇനി ഇന്നോവയില്‍ പറക്കാം: ക്രിസ്റ്റ സ്വന്തമാക്കി ഹരിശ്രീ അശോകന്‍

കൊച്ചിയിലെ കളമശേരി ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ക്രിസ്റ്റ സ്വന്തമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് ഹരിശ്രീ അശോകന്‍. ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഹരിശ്രീ അശോകന്‍ പുതിയൊരു വാഹനം വാങ്ങിയിരിക്കുകയാണ്. ടൊയോറ്റയുടെ ഏറ്റവും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ.

കൊച്ചിയിലെ കളമശേരി ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ക്രിസ്റ്റ സ്വന്തമാക്കിയത്. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം രൂപവരെയാണ് ക്രിസ്റ്റയുടെ എക്‌സ്‌ഷോറൂം വില. ടൊയോട്ടയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ ഇന്നോവയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത് 2016 ആദ്യമാണ്. കൂടുതല്‍ പ്രീമിയമായി എത്തിയ വാഹനത്തിന് ആരാധകരേറെയാണ്. 

പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളും ഒരു പെട്രോള്‍ പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

SCROLL FOR NEXT