Entertainment

''ഇനി ഒരു ടാറ്റൂ കുത്തിയാല്‍ അത് ഭര്‍ത്താവിന് മാത്രം കാണാവുന്നിടത്തേ ചെയ്യൂ''

സ്വാതി കഴിഞ്ഞ ദിവസം കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

'ആമേന്‍' എന്ന ചിത്രത്തില്‍ ചട്ടയും മുണ്ടുമുടുത്ത് പ്രേഷകരുടെ മനസ് കീഴടക്കിയ സ്വാതി റെഡ്ഡി പിന്നീട് നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ മലയാള സിനിമകളിലൂടെ മലയാളി പ്രേഷകര്‍ക്ക് സുപരിചിതയായി. ഈയടുത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്. പൈലറ്റായ വികാസിനെയാണ് സ്വാതി വിവാഹം ചെയ്തത്. 

സ്വാതി കഴിഞ്ഞ ദിവസം കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള സ്വാതിയുടെ മറുപടിയാണ് രസകരം. ഇപ്പോഴുള്ള ടാറ്റൂ 'ആ നിമിഷത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ സ്വാതി ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാല്‍ അത് തന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നാണ് പറയുന്നത്.  

'കൈവിരലിലെ ഹൗര്‍ഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കില്‍ അത് എന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.'- സ്വാതി പറഞ്ഞു. 

വിവാഹശേഷം ഭര്‍ത്താവായ വികാസിനൊപ്പം ഇന്തൊനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. ഇന്തൊനേഷ്യന്‍ സുനാമി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് അവിചാരിതമായി സ്വാതി അഭിമുഖം കൊടുത്തത്. ഭര്‍ത്താവിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിത്തുമൊക്കെയുള്ള വളരെ രസകരമായ കാര്യങ്ങളെ കുറിച്ചാണ് സ്വാതി വാചാലയായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു