Entertainment

ഇനി നാലു നാളുകള്‍ മാത്രം: രജനീകാന്ത് ചിത്രം 'പേട്ട'യുടെ ബുക്കിങ് ആരംഭിച്ചു

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓരോ ദിവസവും ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്താണ് പൃഥ്വി ചിത്രത്തിന്റെ വരവറിയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയുടെ റിലീസ് ദിവസം എണ്ണിക്കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിച്ചു. കേരളത്തില്‍ പേട്ട' വിതരണത്തിനെത്തിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. 

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓരോ ദിവസവും ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്താണ് പൃഥ്വി ചിത്രത്തിന്റെ വരവറിയിക്കുന്നത്. ഇന്ന് ഷെയര്‍ ചെയ്ത പോസ്റ്ററില്‍ തൃഷയും സ്‌റ്റൈല്‍ മന്നനുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


സൂപ്പര്‍സ്റ്റാര്‍ രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം