Entertainment

ഇനി ബന്‍സാലിക്കൊപ്പമില്ല; ബന്‍സാലിയുടെ അടുത്ത ചിത്രത്തിലെ നായിക താനല്ലെന്ന് ദീപിക

'ഗുസ്താകിയാന്‍' എന്ന് പേരിട്ടിരിക്കുന്ന അടുത്ത ബന്‍സാലി ചിത്രത്തിലും ദീപിക നായികമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരവിഷയം. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം കത്തുപിടിച്ചിരിക്കുകയാണ്. അതിനൊപ്പം ബന്‍സാലിയുടെ അടുത്ത സിനിമയെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 'ഗുസ്താകിയാന്‍' എന്ന് പേരിട്ടിരിക്കുന്ന അടുത്ത ബന്‍സാലി ചിത്രത്തിലും ദീപിക പദുക്കോണ്‍ നായികമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് ബോളിവുഡ് സുന്ദരി തന്നെ രംഗത്തെത്തി. 

പ്രമുഖ കവി സഹിര്‍ ലുദിയാന്‍വിയുടെ ജിവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് താന്‍ സിനിമയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദീപിക തന്നെ രംഗത്തെത്തിയത്. തന്റെ പേര് ചിത്രത്തില്‍ പറഞ്ഞു കേട്ടതിന്റെ അത്ഭുതത്തിലാണ് താരം. ചിത്രത്തില്‍ സഹിറായി വേഷമിടാന്‍ അഭിഷേക് ബച്ചന്‍, ഇര്‍ഫാന്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. 

ബന്‍സാലി ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് പത്മാവതിക്കെതിരേ രജ്പുത് സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്‌. ദീപിക പദുക്കോണിനൊപ്പം ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക