Entertainment

'ഇനി വീണ്ടും ബോറടി ജീവിതത്തിലേക്ക്' ; ആഘോഷങ്ങൾ അവസാനിച്ചത് ഇങ്ങനെ

ഫാമിലി ലൈക്ക് ഫ്രണ്ട്സ് എന്നാണ് എല്ലാവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഹാഷ്ടാ​ഗ്

Author : സമകാലിക മലയാളം ഡെസ്ക്

താരങ്ങളുടെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലാകെ. യാത്രചെയ്തും പ്രിയപ്പെട്ടവരുമായി സ‌മയം ചിലവിട്ടുമെല്ലാമാണ് താരാഘോഷങ്ങളിലേറെയും. ഇപ്പോഴിതാ ഫഹദ്-നസ്രി‌യ ജോഡിയുടെ ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഫഹദിന്റെ അനിയൻ ഫര്‍ഹാന്‍ ഫാസിലും നസ്രിയയുടെ അനിയൻ നവീനും മറ്റു ചില സു​ഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. നസ്റിയയുടെ വളർത്തുനായ ഓറിയോയും ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്നു. ഫർഹാനാണ് ആഘോഷ ചിത്രങ്ങൾ പങ്കുവച്ചത്. ഫഹദിനൊപ്പമുള്ള ചിത്രം നസ്രിയയും പങ്കുവച്ചിട്ടുണ്ട്.

2019ലെ അവസാന ചിത്രമെന്ന ക്യാപ്ഷനോടെ യാത്രയ്ക്കിടെ പകർത്തിയ നസ്രിയയുടെയും ഫഹദിന്റെയും ചിത്രമാണ് ഫർഹാൻ പങ്കുവച്ചത്. മൂവരും ഒന്നിച്ചുള്ളതായിരുന്നു ഫർഹാന്റെ പുതുവർഷത്തിലെ ആദ്യ ചിത്രം.

എല്ലാവരും ഒന്നിച്ചുള്ള ഫർഹാന്റെ ഏറ്റവും ഒടുവിലത്തെ ചിത്രത്തിന്റെ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. ഇനി ബോറടി ജീവിതത്തിലേക്ക് തിരിച്ചുപോകുന്നു എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഫാമിലി ലൈക്ക് ഫ്രണ്ട്സ് എന്നാണ് എല്ലാവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഹാഷ്ടാ​ഗ്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ആണ് റിലീസിനൊരുങ്ങുന്ന നസ്രിയയുടെയും ഫഹദിന്റെയും ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരിയിലാണ് ട്രാന്‍സിന്റെ റില‌ീസ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത അണ്ടര്‍ വേള്‍ഡ് ആണ് ഫർഹാന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. സൗബിൻ നായകനായ അമ്പിളിയിലൂടെ നവീനും അഭിനയത്തിലേക്ക് ചുവടുവച്ചിരുന്നു. ഇരുവരുടെയും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം