Entertainment

ഇനി ഷാജോണ്‍ ആക്ഷന്‍ പറയും പൃഥ്വിരാജ് അഭിനയിക്കും; കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിങ് ആരംഭിച്ചു

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ അഭിനയത്തിലേക്ക് മടങ്ങി പൃഥ്വിരാജ്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സിനിമയുടെ പൂജ ഇന്നലെ നടന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

കൂടാതെ പ്രയാഗ മാര്‍ട്ടിന്‍, ഐമ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം ഒരുക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ബ്രദേഴ്‌സ് ഡേയുടെ തിരക്കഥയുമായി ഷാജോണ്‍ പൃഥ്വിരാജിനെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായതോടെയാണ് ഷാജോണിനോട് തന്നെ സംവിധാനം ചെയ്യാന്‍ പൃഥ്വി ആവശ്യപ്പെടുകയായിരുന്നു.

പൂര്‍ണമായും കച്ചവട സിനിമയാണ് ബ്രദേഴ്‌സ് ഡേ എന്നാണ് ഷാജോണ്‍ പറയുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ട്. ബ്രദേഴ്‌സ് ഡേയുടെ പൂജയ്ക്ക് നടിമാരായ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ എത്തി. 

പൃഥ്വിരാജിന്റെ ലൂസിഫറില്‍ ഷാജോണ്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ സംവിധായക മികവിനെ പുകഴ്ത്തിക്കൊണ്ട് ഷാജോണ്‍ രംഗത്തെത്തിയിരുന്നു. 20 വര്‍ഷം മുന്‍പ് മിമിക്രി വേദിയിലൂടെയാണ് ഷാജോണ്‍ സിനിമയിലേക്ക് എത്തുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ഷാജോണ്‍ ദൃശ്യത്തിലെ പൊലീസുകാരനായി വലിയ കയ്യടിയാണ് നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

SCROLL FOR NEXT