ബോളിവുഡ് ചിത്രം സോയ ഫാക്ടറിലെ നായകവേഷം ഗംഭീരമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ദുൽക്കർ സൽമാൻ. സോനം കപൂർ നായികയായെത്തുന്ന ചിത്രത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയി വേഷമിടുന്ന ദുൽക്കർ ക്രിക്കറ്റ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
അനൂജാ ചൗഹാന്റെ 2008 ല്‍ പുറത്തിറങ്ങിയ ദി സോയാ ഫാക്ടര്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോയാ സോളങ്കി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ജനിച്ച പെൺകുട്ടിയെ ടീം ഇന്ത്യ ഭാഗ്യ താരമായി കാണുന്നതും എന്നാൽ ഇത് അന്ധവിശ്വാസമാണെന്ന് പറഞ്ഞ് ടീം നായകൻ ഇതിനെ എതിർക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകന്‍ സജി സുരേന്ദ്രനാണ് ദുൽഖറിന് പുതിയ ചിത്രത്തിന് ആശംസ കുറിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചത്. ദുൽഖറിനൊപ്പം നാല് ദിവസത്തെ പരിശീലനം ആസ്വദിച്ചെന്ന് സജി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലാണ് ദുല്‍ഖര്‍ പരിശീലനം നടത്തുന്നത്. മുംബൈ ക്രിക്കറ്റ് താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകുന്നതെന്നും സജി പറഞ്ഞു. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ക്കർ നടത്തുന്നതെന്നും ചിത്രത്തിന് ആശംസകളെന്നും അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഇൻസ്റ്റഗ്രാമിലെ ദുൽഖറിന്റെ ഫാൻസ് പേജാണ് പരിശീലനത്തിന്റെ വീഡിയോ പങ്കുവച്ചത്.
അടുത്ത വർഷം ഏപ്രിലിൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദുൽഖറും സോനവും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് പുറത്തുവിട്ടിരുന്നു. സോയ ഫാക്ടറിന്‍റെ പുസ്തകം കൊണ്ട് പാതിമുഖം മറച്ച് ദുല്‍ഖറും സോനവുമാണ് പോസ്റ്ററിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates