Entertainment

'ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ'; തീയെറ്ററിലേക്ക് വരുന്ന വഴി സംവിധായകൻ പൊലീസ് 'പിടിയിൽ'

ചിത്രം റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികത്തിൽ രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് തമാശയുടെ സംവിധായകൻ

Author : സമകാലിക മലയാളം ഡെസ്ക്

മൂഹത്തിൽ നിലനിൽക്കുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറഞ്ഞ് പ്രേക്ഷകരുടെ കയ്യടി നേടിയ ചിത്രമാണ് തമാശ. വിനയ് ഫോർട്ട് പ്രധാന വേഷത്തിൽ എത്തിയ ചിത്രം സാമ്പത്തിക വിജയവും നേടിയിരുന്നു. ചിത്രം റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികത്തിൽ രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് തമാശയുടെ സംവിധായകൻ അഷ്‌റഫ് ഹംസ. സിനിമയുടെ ഫസ്റ്റ് ഷോ കാണാൻ തീയെറ്ററിലേക്ക് വരുന്ന വഴി തന്നെ പൊലീസ് പിടിച്ചു എന്നാണ് അഷ്റഫ് പറയുന്നത്.

തീയെറ്ററിലേക്ക് സ്പീഡിൽ വരുന്ന വഴിയാണ് അഷ്റഫിനെ പൊലീസ് തടഞ്ഞു നിർത്തിയത്. അന്ന് പൊലീസുമായി നടത്തിയ സംഭാഷണമാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. സിനിമ വിജയിപ്പിച്ചതിന് എല്ലാവരോടും നന്ദി പറയാനും അഷ്റഫ് മറന്നില്ല. ശരീര ഭാരത്തിന്റേയും നിറത്തിന്റേയും മുടിയുടേയുമെല്ലാം പേരിൽ അനുഭവിക്കേണ്ടിവരുന്ന പരിഹാസമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്.  ചിന്നു ചാന്ദിനി, ഗ്രേസ് ആന്റണി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.

അഷ്റഫിന്റെ കുറിപ്പ് ഇങ്ങനെ

" തമാശ "
................

ഇന്നെൻ്റെ സിനിമ റിലീസാണ് ,പടം തുടങ്ങിക്കാണും സർ .. അതു കൊണ്ട് വേഗത കൂടിപ്പോയതാണ് ..
പോലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു ,
"ഓ, ഡയരക്ടർ ആണല്ലേ ..
ഏതാ പടം " ..?
"തമാശ" ..
All the best ..
ധൈര്യമായി പോകൂ ..
ഇത്രേം വേഗത വേണ്ട ..
.. എല്ലാവരും ചിരിയോടെ ആശംസിച്ചു.
നന്നായി വരുമെന്ന് ....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT