Entertainment

'ഇന്ന് ജഗതിചേട്ടന്റെ 69ാം ജന്മദിനം, അസാന്നിധ്യത്തിലും സാന്നിധ്യമാകാന്‍ കഴിയുന്ന ഒരേയൊരാള്‍'; ആശംസയുമായി ശ്രീകുമാര്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ജഗതിശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

69ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തില്‍ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍. അസാന്നിധ്യത്തിലും സാന്നിധ്യമാകാന്‍ കഴിയുന്ന ഒരേയൊരാള്‍ ജഗതിചേട്ടനാണെന്നാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രീകുമാര്‍ കുറിച്ചത്. മലയാളികളെ ഇനിയും പൊട്ടിച്ചിരിപ്പിക്കാന്‍ ജഗതിച്ചേട്ടന്‍ വീണ്ടുമെത്തുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിലൂടെ പറഞ്ഞു. 

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ജഗതിശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. 2012ലായിരുന്നു അപകടം. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്. അടുത്തിടെ മക്കള്‍ക്കൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അദ്ദേഹം എത്തിയിരുന്നു. 

ശ്രീകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

'അസാന്നിധ്യത്തിലും സാന്നിധ്യമാകാന്‍ കഴിയുന്ന ഒരേയൊരാള്‍ ജഗതിചേട്ടനാണ്. ഓടിനടന്ന കാലങ്ങളിലെല്ലാം പൂര്‍ണ്ണമായും കലയിലായിരുന്നു ആ ജീവിതം. ഇപ്പോള്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളാല്‍ സജീവ സിനിമാ മേഖലകളില്‍ ഇല്ലെങ്കില്‍ പോലും, ആ ശൂന്യത നമ്മള്‍ അറിയാതെയിരിക്കുന്നത് അദ്ദേഹം അത്രമേല്‍ അതിശയിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്.

ഇന്ന് ജഗതിചേട്ടന്റെ 69മത് ജന്മദിനം. മലയാളികളെ ഇനിയുമേറെ പൊട്ടിച്ചിരിപ്പിക്കാന്‍, അദ്ദേഹം വെള്ളിത്തിരയില്‍ വീണ്ടുമെത്തും. ഇതൊരു കേവല പ്രതീക്ഷയല്ല, പ്രാര്‍ത്ഥനയാണ് ??

ജഗതിചേട്ടാ... ജന്മദിനാശംസകള്‍'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT