Entertainment

'ഇന്ന് പുലരിയില്‍ ഞങ്ങള്‍ക്കൊരു മാലാഖക്കുട്ടിയെ കിട്ടി; എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി'; സമീറ റെഡ്ഡി; (ചിത്രങ്ങള്‍)

ഇന്ന് പുലരിയില്‍ ഞങ്ങള്‍ക്കൊരു മാലാഖക്കുട്ടിയെ കിട്ടി. പ്രാര്‍ത്ഥനകളും അനുഗ്രഹവുമായി ഒപ്പമുണ്ടായിരുന്ന ഏവര്‍ക്കും നന്ദി

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വര്‍ധെയ്ക്കും രണ്ടാമത് ഒരു കുഞ്ഞുകൂടി ജനിച്ചു.ഇന്ന് രാവിലെ, മുംബൈയിലെ ആശുപത്രിയില്‍ സമീറ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പിഞ്ചു മകളുടെ വിരല്‍ തന്റെ കയ്യില്‍ പിടിച്ചു കൊണ്ടുള്ള ചിത്രം സമീറയുടെ ഇന്‍സ്‌റാഗ്രാമില്‍ പങ്കുവെച്ചു.

പ്രാര്‍ത്ഥനകളും അനുഗ്രഹവുമായി ഒപ്പമുണ്ടായിരുന്ന ഏവര്‍ക്കും നന്ദിയെന്നും സമീറ പോസ്റ്റിനൊപ്പം കുറിച്ചു. ഗര്‍ഭകാലത്ത് നിരവധി ഫോട്ടോകള്‍ നടി സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഇത് സമൂഹമാധ്യമങ്ങള്‍ വലിയ തോതില്‍ ആഘോഷിച്ചിരുന്നു. 2014ല്‍ ആയിരുന്നു സമീറയുടെയും ബിസിനസ്‌കാരനായ അക്ഷയ് വാര്‍ദെയുടെയും വിവാഹം. 2015ല്‍ ഇവര്‍ക്കൊരു മകന്‍ പിറന്നു.

സംഭവ ബഹുലമായിരുന്നു സമീറയുടെ ഗര്‍ഭകാല ചിത്രങ്ങള്‍. ഗോവയില്‍ ബേബി മൂണ്‍ ആഘോഷിക്കുന്നതും, കടല്‍ തീരത്ത് ബിക്കിനി അണിഞ്ഞ് നിറവയറുമായി നില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ ഏവരെയും ഞെട്ടിച്ച് ഗര്‍ഭാവസ്ഥയുടെ അവസാന നാളുകളില്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടും ഇവര്‍ നടത്തിയിരുന്നു. ഇതിനൊക്കെയും ആരാധകരും വിമര്‍ശകരും ഒരുപോലെ ഉണ്ടായി. മറുപടിയായി ബോഡി ഷെയിമിങ്ങിനെതിരെ സന്ദേശം നല്‍കുന്ന വിഡിയോയും സമീറ പോസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT