Entertainment

ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ആരാധകരെ നേടുന്ന ആദ്യ വനിത; നേട്ടം കൈയടക്കി ഏരിയാന ഗ്രാന്‍ഡേ 

ഏരിയാനയ്ക്ക് പിന്നിലായി ടിവി താരവും സംരംഭകയുമായ കൈലി ജെന്നറും ഗായികയും നടിയുമായ സെലീന ഗോമസുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളവര്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിതയാണ് പോപ്പ് ഗായിക ഏരിയാന ഗ്രാന്‍ഡേ. ഇപ്പോഴിതാ താരത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി 20 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന വനിത എന്ന നേട്ടം ഇനി ഏരിയാനയ്ക്ക് സ്വന്തം. 

200ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയ ഏരിയാനയെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ലേഡി ഗാഗ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. 

ഏരിയാനയ്ക്ക് പിന്നിലായി ടിവി താരവും സംരംഭകയുമായ കൈലി ജെന്നറും ഗായികയും നടിയുമായ സെലീന ഗോമസുമാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളവര്‍.  കൈലി ജെന്നറിന് 193 ദശലക്ഷവും സെലീനയ്ക്ക് 190 ദശലക്ഷം ഫോളോവേഴ്‌സും ആണ് ഉള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT