Entertainment

ഇപ്പോള്‍ 30കാരനായതുപോലെ തോന്നുന്നു; ആറു മാസം കൊണ്ട് 18 കിലോ കുറച്ചതിന് പിന്നാലെ ഫര്‍ദീന്‍ ഖാന്‍

കൃത്യമായ ഡയറ്റ് പ്ലാനിലൂടെയും വര്‍ക്കൗട്ടിലൂടെയുമാണ് താരം തന്റെ ലക്ഷ്യം നിറവേറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന ഫര്‍ദീന്‍ ഖാനിന്റെ പുത്തന്‍ മേക്കോവറായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വണ്ണം കുറച്ച് പഴയ യുവത്വം വീണ്ടെടുത്ത താരം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വമ്പന്‍ മേക്കോവര്‍ നടത്തിയതോടെ താന്‍ ഇപ്പോള്‍ 30 കാരനായതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

ആറു മാസംകൊണ്ട് 18 കിലോ ഭാരമാണ് 46കാരനായ ഫര്‍ദീന്‍ ഖാന്‍ കുറച്ചത്. കൃത്യമായ ഡയറ്റ് പ്ലാനിലൂടെയും വര്‍ക്കൗട്ടിലൂടെയുമാണ് താരം തന്റെ ലക്ഷ്യം നിറവേറ്റിയത്. ശരീരഭാരം കുറഞ്ഞതോടെ മാനസികമായി പ്രായം കുറഞ്ഞതായി തോന്നുന്നു എന്നാണ് ഫര്‍ദീന്‍ പറഞ്ഞത്. എന്നാല്‍ 25 ആണ് തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അദ്ദേഹം. 

നടനും സംവിധായകനും നിര്‍മാതാവുമായ ഫിറോസ് ഖാന്റെ മകനായ ഫര്‍ദീന്‍ ഖാന്‍ 1998 ല്‍ പ്രേം അഗന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത്. 2005 ല്‍ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രം വിജയമായതോടെ ഫര്‍ദീന്‍ ശ്രദ്ധനേടി. പിന്നീട് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ 2010 ന് ശേഷം അഭിനയത്തില്‍ നിന്ന് അദ്ദേഹം വിടവാങ്ങിയത്. തുടര്‍ന്ന് ആരാധകര്‍ക്ക് മുന്‍പില്‍ വളരെ കുറച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ശരീരഭാരം ഉയര്‍ന്നതോടെ രൂക്ഷമായ ബോഡി ഷെയ്മിങ് നേരിട്ട താരം ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ തിരിച്ചുവരവ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം