Entertainment

ഇരട്ടക്കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി അങ്കിത, പുതിയ ജീവിതത്തിന് തുടക്കമെന്ന് നടി

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുൻ കാമുകിയും നടിയുമായ അങ്കിത വാർത്തകളിൽ നിറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് മുൻ കാമുകിയും നടിയുമായ അങ്കിത ലോഖാൻഡെ വാർത്തകളിൽ നിറഞ്ഞത്. നടി റിയ ചക്രബർത്തിക്കെതിരെ അങ്കിത വിമർശനങ്ങൾ ഉന്നയിക്കുകയുമുണ്ടായി. എന്നാലിപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അങ്കിത.

പുതിയ ജീവിതത്തിന്റെ തുടക്കമെന്ന കുറിപ്പോടെ ഇരട്ടകുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവച്ചത്. അബീർ, അബീറ എന്നാണ് കുഞ്ഞുങ്ങളുടെ പേര്. അതേസമയം കുട്ടികളുടെ മാതാപിതാക്കൾ ആരാണെന്ന് അങ്കിത വെളിപ്പെടുത്തിയിട്ടില്ല. അങ്കിതയ്ക്കും കാമുകൻ വിക്കി ജെയിനിനും വാടക ​ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞുങ്ങളാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.

സുശാന്തിന് നീതി ലഭിക്കണം എന്ന പോസ്റ്റുകളാണ് നടന്റെ മരണത്തിന് പിന്നാലെ അങ്കിതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞിരുന്നത്. സുശാന്തിന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നും അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്നും അങ്കിത പറഞ്ഞിരുന്നു. പവിത്ര രിശ്താ എന്ന സീരിയലിനിടെ പ്രണയത്തിലായ സുശാന്തും അങ്കിതയും 2016ലാണ് വേർപിരിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT