Entertainment

ഇറച്ചിക്കല്ലില്‍ ചവിട്ടിയിരിക്കുന്ന വിജയ്; അപമാനിച്ചുവെന്ന് ഇറച്ചിവെട്ടുകാര്‍, പോസ്റ്ററുകള്‍ വലിച്ചുകീറി പ്രതിഷേധം

കഴിഞ്ഞ ചിത്രങ്ങളായ മെര്‍സലിന് എതിരെ ബിജെപിയും സര്‍ക്കാരിന് എതിരെ കഥാ മോഷണ ആരോപണങ്ങളുമാണ് വന്നതെങ്കില്‍ പുതിയ ചിത്രമായ ബീഗിലിന് എതിരെ രംഗത്ത് വന്നിരിക്കുന്നത് ഇറച്ചിവെട്ടുകാരാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ചിത്രങ്ങള്‍ എത്തുമ്പോള്‍ കൂടെയുള്ളതാണ് വിവാദങ്ങളും പ്രതിഷേധങ്ങളും. കഴിഞ്ഞ ചിത്രങ്ങളായ മെര്‍സലിന് എതിരെ ബിജെപിയും സര്‍ക്കാരിന് എതിരെ കഥാ മോഷണ ആരോപണങ്ങളുമാണ് വന്നതെങ്കില്‍ പുതിയ ചിത്രമായ ബിഗിലിന് എതിരെ രംഗത്ത് വന്നിരിക്കുന്നത് ഇറച്ചിവെട്ടുകാരാണ്. വിജയ് ഇരട്ടവേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ബിഗില്‍. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഒക്ടോബര്‍ 27ന് തീയേറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കോയമ്പത്തൂരില്‍ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് ഇറച്ചിവെട്ടുകാര്‍.

മൂന്നു മാസങ്ങള്‍ മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ഇറച്ചി വെട്ടുന്ന കല്ലിനു മുകളില്‍ കാല്‍ കയറ്റിവെച്ച് വിജയ് ഇരിക്കുന്ന പോസ്റ്ററിലെ ചിത്രമാണ് ഇറച്ചിവെട്ടുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. കല്ലിനു മുകളില്‍ ഇറച്ചി വെട്ടുന്ന കത്തിയുമുണ്ട്. ഈ പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാണ് ഇറച്ചിവെട്ടുകാരുടെ സംഘടനാംഗങ്ങള്‍ പറയുന്നത്. പോസ്റ്ററുകള്‍ വലിച്ചുകീറി ഇവര്‍ പ്രതിഷേധിച്ചു. കോയമ്പത്തൂരിലെ ഇറച്ചിവെട്ടുകടക്കാരുടെ സംഘടനയിലെ അംഗങ്ങളാണ് പ്രതിഷേധമറിയിച്ചത്. ഈ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്‌ലിയും ഒന്നിക്കുന്ന ചിത്രമാണിത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT