Entertainment

''ഇവനാണെന്റെ ഹീറോ'': മകന്റെ ചിത്രം പങ്കുവെച്ച് നജീം കുറിച്ചു

മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് നജീം പിന്നണി ഗാനരംഗത്തെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് മലയാള സിനിമയിലെത്തിയ ​ഗായകനാണ് നജീം അർഷാദ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ നിരവധി പ്രേഷകരെ സ്വന്തമാക്കി പിന്നണി ​ഗായകന്റെ റോളിലേക്കുള്ള നജീമിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.

ഇപ്പോൾ തന്റെ മകന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്കും ഭാര്യ തസ്നിക്കും ജനിച്ച കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും നജീം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. 

'ഇവനാണെന്റെ ഹീറോ.. എന്റെ മകന്‍ ഇല്‍ഹാന്‍ അര്‍ഷക്'- എന്ന് നജീം ഫേസ്ബുക്കിൽ കുറിച്ചു. കണ്‍മണിയെ ഇല്ലുവെന്നാണ് വിളിക്കുന്നത് എന്നും നജീം പറയുന്നു. 

കഴിഞ്ഞ ഏപ്രിലിലാണ് ഇരുവര്‍ക്കും കുഞ്ഞു ജനിച്ചത്. താൻ അച്ഛനായ സന്തോഷം ഗായകന്‍ നേരത്തെ അറിയിച്ചിരുന്നു. 

മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് നജീം പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് കുരുക്ഷേത്ര, ചെമ്പട, ഡോക്ടര്‍ ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്‍, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ നജീം പിന്നണി പാടിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT