Entertainment

'ഇവന്‍ ടോവി ബോയ് തന്നെ', ഇസയെ ഉമ്മവെക്കുന്ന ഓര്‍ഹാന്‍; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ

ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നിമിഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ നിരവധി സുഹൃത്തുക്കളുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. അതുപോലെ മകന്‍ ഇസഹാഖിനും പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുകയാണ്. അതും സിനിമയില്‍ നിന്നു തന്നെ. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ മകന്‍ ഓര്‍ഹാനാണ് ഇസയുടെ കൂട്ടുകാരന്‍. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നിമിഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. 

ഇസയെ ഓര്‍ഹാന്‍ ഉമ്മ വെക്കുന്ന ചിത്രമാണ് കുഞ്ചാക്കോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യൂട്ടി പിക് ആരാധകരുടെ മനം കവരുകയാണ്. അതിനൊപ്പം തന്നെ ചാക്കോച്ചന്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പും ആരാധകരില്‍ ചിരി നിറയ്ക്കുന്നുണ്ട്. നടന്‍ ടൊവിനോയെ ട്രോളിക്കൊണ്ടാണ് കുറിപ്പ്. 'ബ്രദര്‍ഹുഡ്, ഓര്‍ഹാന്‍ ഇസയെ കണ്ടപ്പോള്‍. കണ്ടിട്ട് ടോവി ബോയ് ആണെന്നു തോന്നുന്നു. ഉമ്മ വയ്ക്കാന്‍ ഓര്‍ഹാന് ദക്ഷിണവെച്ച് പഠിക്കണം'. താരപുത്രന്മാരുടെ ചുംബനചിത്രം ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT