Entertainment

ഇസ മോനും അമ്മയ്ക്കുമൊപ്പം നസ്രിയയും അമാനും; ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നടി നസ്രിയ നസീമും നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാനുമാണ് ഇസയേയും അമ്മ പ്രിയയേയും കാണാന്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസ എത്തുന്നത്. അതിനാല്‍ സിനിമ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് കുഞ്ഞിസ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇസയെ കാണാനെത്തിയ രണ്ട് സെലിബ്രിറ്റികളുടെ ചിത്രമാണ്. നടി നസ്രിയ നസീമും നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാനുമാണ് ഇസയേയും അമ്മ പ്രിയയേയും കാണാന്‍ എത്തിയത്.

നസ്രിയക്കും അമാനുമൊപ്പം നില്‍ക്കുന്ന കുഞ്ഞിസയുടേയും അമ്മയുടേയും ചിത്രമാണ് വാറലാവുന്നത്. മനോഹരമായ ചിരിച്ചിത്രം പ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആരാധകര്‍ ആഘോഷമാക്കുകയാണ് ചിത്രം. മൂന്ന് രാജകുമാരിമാര്‍ക്കൊപ്പം ഒരു രാജകുമാരന്‍ എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് ഇസഹാക്ക് ജനിച്ചത്. അസയുടെ വരവ് മലയാള സിനിമ ലോകം ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് മകനോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇസയുടെ പിറന്നാളിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT