Entertainment

ഇസുക്കുട്ടന്റെ ആദ്യ സിനിമാ കാഴ്ച; അപ്പയുടെ 'അഞ്ചാം പാതിര' കണ്ടിരിക്കുന്ന സ്പെഷൽ മൊമന്റ് 

ഇസയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ വിശേഷങ്ങൾ ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ പ്രിയതാരത്തിന്റെ ജീവിതത്തിലേക്കെത്തിയ ഇസ എന്ന സന്തോഷം അത്രമാത്രം പ്രിയങ്കരമാണ് ആരാധകർക്കും. ഇപ്പോഴിതാ ഇസ ആദ്യമായി തിയറ്റിലെത്തിയതിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്ര‌ം  ‘അഞ്ചാംപാതിര’ കാണാനാണ് ഇസ തിയറ്ററിലെത്തിയത്.  ഇസയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന പിവിആർ-ൽ വച്ചാണ് ഇസ ആദ്യമായി അപ്പയുടെ സിനിമ ബി​ഗ് സ്ക്രീനിൽ കണ്ടത്. നടി ഉണ്ണിമായയാണ് ഈ വിശേഷം സോഷയൽ മീഡിയയിൽ പങ്കുവച്ചത്. ‘അഞ്ചാംപാതിര’യെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷലാണെന്ന് കുറിച്ചാണ് ഉണ്ണിമായ ചിത്രം പങ്കുവച്ചത്. 

മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രത്തിൽ ഉണ്ണിമായയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍

'ഒരേ ദൂരം, ഒരേ വേദന'; 8.07 മീറ്റര്‍, അര നൂറ്റാണ്ടിന്റെ സമാനത