Entertainment

'ഈ കക്ഷി എന്ത് ക്യൂട്ട് ആണ്?', അലി ഫസലുമായുള്ള വിഡിയോ കോള്‍ പങ്കുവച്ച് നടി റിച്ച ഛദ്ദ 

അലി ഫസലുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങളാണ് നടി ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

താരജോഡികളായ റിച്ച ഛദ്ദയുടെയും അലി ഫസലിന്റെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം ഏപ്രിലില്‍ ഇരുവരും വിവാഹിതരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ അലി ഫസലുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

"ഈ കക്ഷി എന്ത് ക്യൂട്ട് ആണ്? ഞാന്‍ എത്ര ഭാഗ്യവതിയാണ്? വിഡിയോ കോളുകള്‍ ഉള്ളതിന് ദൈവത്തിന് നന്ദി". എല്ല ഫിറ്റ്‌സ്‌ജെറാള്‍ഡും ലൂയിസ് ആംസ്‌ട്രോങ്ങും ഒന്നിച്ച ഡ്രീം എ ലിറ്റില്‍ ഡ്രീം ഓഫ് മീ എന്ന ഗാനമാണ് വിഡിയോയുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തിരുന്നത്. 

ലോക്ക്ഡൗണ്‍ നാലില്‍ രണ്ടിടത്തായ റിച്ചയും അലി ഫസലും ഒന്നിച്ചുള്ള നിരവധി ത്രോബാക്ക് ചിത്രങ്ങള്‍ ഈ ദിവസങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈദ് ആശംസകള്‍ക്കും ഒന്നിച്ചുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രമാണ് അലി ഫസല്‍ തിരഞ്ഞെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

അമിതമാകരുത്! മഴക്കാലത്ത് നെയ്യ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി; ഡയാലിസിസ് രോഗി മരിച്ചു

എച്ച്എസ്ടി, യുപിഎസ്ടി, പാർട്ട് ടൈം ട്യൂട്ടർ ഒഴിവുകൾ; ഇടുക്കിയിൽ ഹോം ഗാർഡ്

കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

SCROLL FOR NEXT