Entertainment

'ഈ വീഡിയോ എന്റെ കണ്ണു തുറപ്പിച്ചു'; കൊറോണ കാലത്തെ തന്റെ പ്രവൃത്തിയിൽ മാപ്പ് പറഞ്ഞ് കരൺ ജോഹർ 

അപ്രസക്തമായ വിഡിയോകൾ പങ്കുവച്ച തന്റെ പ്രവർത്തിയിലാണ് കരൺ പശ്ചാതാപം പ്രകടിപ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആളുകൾ കോവിഡ് 19 രോ​ഗബാധയുടെ ഭീതിയിൽ കഴിയുമ്പോൾ അപ്രസക്തമായ വിഡിയകൾ പങ്കുവച്ചതിന് മാപ്പ് പറഞ്ഞ് പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. വൈറസ് ഭീതിയുടെ കാലത്ത് തങ്ങളെ മുന്നോട്ടുനയിച്ച സെലിബ്രിറ്റി വിഡിയോകൾ ഏതൊക്കെയെന്ന് ചിലർ പങ്കുവയ്ക്കുന്ന ഒരു വിഡിയോ ഷെയർ ചെയ്താണ് താൻ ചെയ്ത തെറ്റിന് കരൺ മാപ്പ് ചോദിച്ചിരിക്കുന്നത്. 

കോവിഡ് പല തരത്തിൽ ബാധിച്ച ചില ആളുകളാണ് മനസ്സ് തകർന്ന അവസ്ഥയിൽ തങ്ങളെ മുന്നോട്ടുനീങ്ങാൻ പ്രേരിപ്പിച്ച ചില സെലിബ്രിറ്റികളെ പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ അപ്രസക്തമായ വിഡിയോകൾ പങ്കുവച്ച തന്റെ പ്രവർത്തിയിലാണ് കരൺ പശ്ചാതാപം പ്രകടിപ്പിച്ചിരിക്കുന്നത്. 

"ഇതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. എന്റെ പല പോസ്റ്റുകളും പലര്‍ക്കും ഈ സമയത്ത് അരോചകമായും അപ്രധാനവുമായി തോന്നിയിട്ടുണ്ടാകാം. മന:പൂര്‍വമായിരുന്നില്ല. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് പോസ്റ്റ് ചെയ്തിരുന്നു എന്നേയുള്ളൂ. ഈ വീഡിയോ എന്റെ കണ്ണു തുറപ്പിച്ചു", കരണ്‍ ട്വീറ്ററിൽ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT