Entertainment

ഈ ഷമ്മിയെ ആണോ നിങ്ങള്‍ സൈക്കോ എന്നു വിളിക്കുന്നത്; ഡിലീറ്റ് ചെയ്ത രംഗം കണ്ട് ആരാധകര്‍ ചോദിക്കുന്നു

ചിറ്റപ്പന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങുന്ന ഷമ്മിയും ഭാര്യ സിമിയും ബേബി മോളുമാണ് രംഗത്തിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ നെഞ്ചോടു ചേര്‍ത്ത സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഇപ്പോഴും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. പലരീതിയില്‍ ചിത്രത്തെ വിലയിരുത്തുകയാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ കഥാപാത്രം ഷമ്മിയുടെ ഭാഗത്തു നിന്ന് ചിന്തിക്കാന്‍ വരെ ആളുകളുണ്ടായി. ഷമ്മി സൈക്കോ ഇല്ല ഹീറോ തന്നെയാണ് എന്നായിരുന്നു ഇവരുടെ വാദം. ഇപ്പോള്‍ കുമ്പളങ്ങിയിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം കണ്ട് വീണ്ടും ഷമ്മി ചര്‍ച്ചകളില്‍ നിറയുകയാണ്. ഷമ്മിയെ എന്തിനാണ് സൈക്കോ എന്ന് വിളിക്കുന്നത് എന്നാണ് ഡിലീറ്റ് ചെയ്ത രംഗം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. 

ചിറ്റപ്പന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങുന്ന ഷമ്മിയും ഭാര്യ സിമിയും ബേബി മോളുമാണ് രംഗത്തിലുള്ളത്. ചിറ്റപ്പനോട് മോശമായി സംസാരിക്കുന്ന ഷമ്മിയുടെ രംഗത്തിന് ശേഷമുള്ളതാണ് ഈ ഭാഗം. പണിയൊന്നും ഇല്ലാതെ ചിറ്റപ്പന്‍ വീട്ടില്‍ ഇരിക്കുകയല്ല എന്ന് സിമി ഭര്‍ത്താവിനോട് പറയുമ്പോള്‍ തനിക്ക് ദേഷ്യം വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഷമ്മി. എന്തായാലും ഷമ്മി ഫാന്‍്‌സ് ആഘോഷമാക്കുകയാണ് ഈ രംഗം. 

ശ്യാം പുഷ്‌കന്റെ രചനയില്‍ മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദ് ഫാസിലിനൊപ്പം സൗബിന്‍, ഷെയ്ന്‍ നിഗം, അന്ന ബെന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT