Entertainment

‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ?' എന്ന് ആരാധകൻ ; കൂളിങ് ഗ്ലാസ് വീട്ടിലെത്തിച്ച് കൊടുത്ത് ഉണ്ണിമുകുന്ദന്‍ 

വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണിമുകുന്ദൻ കണ്ണട അയച്ചുനൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ ഉണ്ണിമുകുന്ദന്റെ ഒരു പ്രവർത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച തന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്ത ആരാധകന് ഉണ്ണി നൽകിയ സർപ്രൈസാണ് ഇതിന് കാരണം. 

മൂന്നാഴ്ച മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിൽ കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് കിടിലൻ ലുക്കിലായിരുന്നു ഉണ്ണി. എന്നാൽ ചിത്രത്തിന് താഴെ കമന്റ് ചെയ്ത ഒരു ആരാധകൻ ഉണ്ണിയേക്കാൾ ശ്രദ്ധിച്ചത് മു​ഖത്തെ കണ്ണടയിലേക്കാണ്. കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകന്‍ ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ളീസ്’ എന്നാണ് കമന്റ് കുറിച്ചത്. നിമിഷങ്ങൾക്കുള്ളിൽ അയാളെപ്പോലും ഞെട്ടിച്ചുകൊണ്ട് ഉണ്ണിയുടെ മറുപടിയെത്തി. വീട്ടിലെ മേൽവിലാസം മെസേജ് ആയി അയച്ചുനൽകാനാണ് ഉണ്ണി ആവശ്യപ്പെട്ടത്. പിന്നെ ആ ആരാധകൻ അതേ കൂളിങ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 

വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണിമുകുന്ദൻ കണ്ണട അയച്ചുനൽകിയത്. ഇതിന് പിന്നാലെ  ആവശ്യങ്ങളുടെ നീണ്ട നിരയുമായി ആരാധർ എത്തിയതാണ് കൗതുകമാകുന്നത്. ഉണ്ണിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ അടുത്തത് ഫോൺ പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്യണമെന്നും, എനിക്ക് ഉണ്ണിയുടെ വീട് ഇഷ്ടമായി, കാർ ഇഷ്ടമായി എന്നെല്ലാമാണ് കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT