Entertainment

ഉന്മാദത്തിന്റെ ചിറകില്‍ മുടിയഴിച്ചിട്ട് ലാലേട്ടന്‍ മാജിക്; ഒടിയന്‍ വീഡിയോ വൈറല്‍

എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടയഴിച്ചാടുന്ന ചില രാത്രികള്‍. അന്നേരം പാടുന്ന പാട്ടുകള്‍ക്ക് ഉന്‍മാദം കൈവരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

'എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടയഴിച്ചാടുന്ന ചില രാത്രികള്‍. അന്നേരം പാടുന്ന പാട്ടുകള്‍ക്ക് ഉന്‍മാദം കൈവരുന്നു. ആനന്ദവും അനുരാഗവും എന്റെ കൈചേര്‍ത്തുപിടിച്ച് ആ പാട്ട് ഒപ്പം പാടാറുമുണ്ട്.' അതെ കേരളം നിമിഷങ്ങള്‍ കൊണ്ട് മോഹന്‍ലാലിനൊപ്പം ഏറ്റുപാടുകയാണ് ഒടിയന്‍ പാട്ട്. ഒടിയന്റെ ഒടിവേലകള്‍ അവസാനിക്കുന്നില്ലെന്ന് അടിവരയിടുകയാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ പാടിയ ഗാനം. 

പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണു സംഗീതം നല്‍കിയിരികുന്നത്. തീയറ്ററില്‍ ഈ ഗാനം കോളിളക്കം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കുള്ള പച്ചക്കൊടിയാണ് സോഷ്യല്‍ മീഡിയയില്‍ പാട്ട് തരംഗമാകുന്നത്. നാടോടി താളത്തില്‍ വ്യത്യസ്തമായ രീതിയിലാണു ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഒടിയനിലെ ഓരോ ഗാനവും ഓരോ അനുഭവമാണെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ പറഞ്ഞു.


ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. 

ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബര്‍ 14 ന് ചിത്രം തീയറ്ററുകളിലെത്തും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT