Entertainment

ഉറുമികളുരഞ്ഞും വാള്‍ത്തല വീശിയും: കോരിത്തരിപ്പിച്ച് മാമാങ്കം ടീസര്‍, വീഡിയോ

ടീസറിന്റെ ഒടുവില്‍ എതിരാളിയുടെ തലയില്‍ ചവിട്ടി ഉയരുന്ന യോദ്ധാവായ മമ്മൂട്ടിയെയാണ് കാണാനാകുന്നത്.  

Author : സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കേരളത്തിലെ യുദ്ധവീരന്മാരുടെപോരാട്ട വീര്യം അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നതാണ്. മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതന്‍ എന്നിവരാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ടീസറിന്റെ ഒടുവില്‍ എതിരാളിയുടെ തലയില്‍ ചവിട്ടി ഉയരുന്ന യോദ്ധാവായ മമ്മൂട്ടിയെയാണ് കാണാനാകുന്നത്.  

ശങ്കര്‍ രാമകൃഷ്ണനാണ് മാമാങ്കത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. എം ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലായിരുന്നു മാമാങ്കത്തിന്റെ ചിത്രീകരണം നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം