Entertainment

ഉള്ളത് ഉള്ള പോലെ പറയും: ബി ലൈക് ഫിലോമിന, വൈറല്‍

ഇത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. 

Author : സമകാലിക മലയാളം ഡെസ്ക്

ണ്‍മറഞ്ഞ് പോയ നടി ഫിലോമിനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ബി ലൈക് ഫിലോമിന, തഗ് ഫിലോമിന എന്നൊക്കെയുള്ള ഹാഷ് ടാഗുകളില്‍ നടിയുടെ മീമുകളാല്‍ സമ്പന്നമാണ് ഓരോരുത്തരുടെയും എഫ്ബി പേജുകള്‍. സ്വതന്ത്ര സഹസംവിധായികയും എഴുത്തുകാരിയും അധ്യാപികയുമായ റിമ മാത്യുവാണ് ഫിലോമിനയെക്കുറിച്ചുള്ള അടിപൊളി മീമുകള്‍ തയാറാക്കിയത്.

ഫിലോമിനയുടെ വിവിധ സിനിമകളില്‍ നിന്നുള്ള ഡയലോഗുകള്‍ ഫോട്ടോ സഹിതം എടുത്ത് അതിന് ഏറ്റവും അനുയോജ്യമായ വിശദീകരണവും നല്‍കിയാണ് ബി ലൈക് ഫിലോമിന മീമുകള്‍ തയാറാക്കിയിട്ടുള്ളത്. ഇത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. 

നായകന്റെയോ നായികയുടെയോ സ്‌നേഹനിധിയായ അമ്മയായി അവരെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. പകരം ആരെയും കൂസാത്ത പ്രകൃതമുള്ള, മുഖത്തടിച്ച് കാര്യം പറയുന്ന തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു സാധാരണ സ്ത്രീയെ കാണാം. അതാണ് ഫിലോമിന. ഇവരുടെ ഓരോ കഥാപാത്രവും ഇത്തരത്തിലുള്ളതാണ്.

കൂടുതലായും കോമഡി റോളുകള്‍ കൈകാര്യം ചെയ്തിരുന്ന ഫിലോമിനയുടെ അമ്മ, മുത്തശ്ശി എന്നീ റോളുകള്‍ പോലും നര്‍മ്മത്തില്‍ പൊതിഞ്ഞതായിരുന്നു. അതോടൊപ്പം തന്നെ തന്റേടമുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ നടി കൈകാര്യം ചെയ്തിരുന്നു. ഉളളത് ഉള്ള പോലെ പറയുന്ന സ്ത്രീകഥാപാത്രങ്ങള്‍. 

1926ല്‍ തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയിലാണ് ഫിലോമിന ജനിച്ചത്. 1964 മുതല്‍ 2003 വരെ മലയാള സിനിമാലോകത്ത് സജീവമായിരുന്നു ഫിലോമിന. ഇതിനിടെ ഫിലോമിന അഭിനയിച്ച് അവിസ്മരണീയമാക്കിയത് 750 ഓളം സിനിമകളാണ്. 2006 ജനുവരി 2ന് ഫിലോമിന മലയാളസിനിമാ ലോകത്തോടും നമ്മളോടും എന്നന്നേക്കുമായി യാത്ര പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT