Entertainment

'ഊളയെ പ്രേമിച്ച പെണ്‍കുട്ടി' , കുമ്പളങ്ങിയിലെ പ്രൊപ്പോസല്‍ സീന്‍ വീഡിയോയും പുറത്തുവിട്ടു, ഹിറ്റ്

ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പ്രേക്ഷക ഹൃദയങ്ങല്‍ കീഴടക്കി തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ രംഗം കൂടി പുറത്തുവിട്ടിരിക്കുന്നു. 

 ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ബോബി, അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് വിവാഹാഭ്യര്‍ഥന നടത്തുന്ന രംഗമാണ് പുതിയതായി എത്തിയത്.  2.49 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
 

ഊളയെ പ്രേമിച്ച പെൺകുട്ടി എന്ന തലക്കെട്ടിൽ പുറത്തിറക്കിയ രംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനോടകം മൂന്നര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT