Entertainment

'ഋതുമതിയെ ആചാരമതിലിനാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍': യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന ഗാനവുമായി ബിജിബാലും ഹരിനാരായണനും

ശബരിമല യുവതീപ്രവേശനവുമായി നടക്കുന്ന വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പനെ വര്‍ണിക്കുന്ന ഒരു മനോഹരഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാല്‍.

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല യുവതീപ്രവേശനവുമായി നടക്കുന്ന വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പനെ വര്‍ണിക്കുന്ന ഒരു മനോഹരഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാല്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കി ആലപിച്ച ഗാനങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയത് പ്രയാഗ് മുകുന്ദനാണ്. ബിജിബാലും ഹരിനാരായണനും തന്നെയാണ് ഇതില്‍ പാടി അഭിനയിച്ചിരിക്കുന്നതും. 

'ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍' എന്ന വരികളിലൂടെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന ഗാനത്തില്‍ ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യന്‍ എന്നും പറയുന്നു. ബോധി സൈലന്റ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്, നുഴഞ്ഞു കയറിയതല്ല മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!