Entertainment

എം.ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; രണ്ടാമൂഴം 2020ഓടെ പൂർത്തീകരിക്കുമെന്ന് നിർമാതാവ്   

ചിത്രീകരണം വൈകുന്നെന്നാരോപിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഷെട്ടിയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ഹാഭാരതകഥ സിനിമയാക്കാൻ എം.ടി വാസുദേവൻ നായരുടെ തിരക്കഥ തന്നെ വേണമെന്നു നിർബന്ധമില്ലെന്ന് ചിത്രത്തിന്റെ നിർമാതാവ് ബി ആർ ഷെട്ടി. എം.ടി ഇക്കാര്യത്തിൽ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. 

മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് താൻ ചിത്രം നിർമ്മിക്കാൻ സമ്മതിച്ചതെന്നും വിവാദങ്ങളിൽ ഇടപെടാനില്ലെന്നും ഷെട്ടി പറഞ്ഞു. ചിത്രീകരണം വൈകുന്നെന്നാരോപിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഷെട്ടിയുടെ പ്രതികരണം. 2020ഓടെ ചിത്രം പൂർത്തീകരിക്കുമെന്നും മൂന്നു മണിക്കൂർ വീതമുള്ള രണ്ടു ഘട്ടങ്ങളായാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT