Entertainment

എആര്‍ റഹ്മാന്‍ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചു: മനസ് തുറന്ന് കെഎസ് ചിത്ര

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 2019ല്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പ്രിയപ്പെട്ട ഗായിക കെഎസ് ചിത്ര.

Author : സമകാലിക മലയാളം ഡെസ്ക്

ലച്ചിത്ര പിന്നണി ഗാനരംഗത്ത് 2019ല്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പ്രിയപ്പെട്ട ഗായിക കെഎസ് ചിത്ര. ഈ വേളയില്‍ സംഗീത ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് വാചാലയാവുകയാണ് ചിത്ര. കൂട്ടത്തില്‍ സംഗീത ലോകത്ത് തന്നെ ഏറെ വിഷമിപ്പിച്ച അനുഭവങ്ങളും ഗായിക പങ്കുവയ്ക്കുന്നുണ്ട്. അതില്‍ ഏറെ മറക്കാനാവാത്തത് എആര്‍ റഹ്മാന്‍ ഷോയില്‍ സംഭവിച്ച ഒരു പിഴവായിയിരുന്നുവെന്ന് ചിത്ര പറഞ്ഞു. പ്രമുഖ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'റഹ്മാന്‍ സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ ലൈനില്‍ സ്‌കെയില്‍ ചേഞ്ച് വരണം. അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് ഞാന്‍ തുടങ്ങി. പക്ഷേ അവിടെ നിന്നല്ലായിരുന്നു ഞാന്‍ പാടേണ്ടത്. ഞാനല്ല സിനിമയില്‍ ആ പാട്ട് പാടിയത്. അതിന്റെയൊരു ആത്മവിശ്വാസക്കുറവ് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ നന്നായി പഠിച്ച് പ്രാക്ടീസ് ചെയ്ത് പോയതായിരുന്നു. ഇന്നും അത് ആലോചിക്കുമ്പോള്‍ ഒരു വിഷമമാണ്. എന്താണ് സംഭവിച്ചതെന്ന് റഹ്മാന് മനസ്സിലായില്ല'- ചിത്ര പറഞ്ഞു. 

മോഹന്‍ലാല്‍ നായകനായ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ 'മാലേയം മാറോടലിഞ്ഞു' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടിയത് ചിത്രയാണ്. ആ പാട്ടിന്റെ പിന്നിലെ രസകരമായ ഒരു കഥയും ചിത്ര പങ്കുവെച്ചു. ഈ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് ശരതായിരുന്നു. ഗുരുവായൂരപ്പനെ സങ്കല്‍പ്പിച്ചായിരുന്നു ചിത്ര ആ ഗാനം പാടിയത്. പക്ഷേ ശരത് വിവരിച്ചു തന്നപ്പോള്‍ തന്നെ ആ പാട്ടിന്റെ സാഹചര്യം അതല്ല എന്ന് ചിത്രക്ക് തോന്നുകയും ചെയ്തിയിരുന്നു. സിനിമയില്‍ കണ്ടപ്പോഴാണ് ശരിക്കും സംഭവം എന്താണെന്ന് മനസിലായത് എന്ന് ചിത്ര പറയുന്നു.  

മുഖത്ത് നോക്കി കുറ്റവും കുറവും തുറന്ന് പറയുന്നവരെയാണ് തനിക്ക് ഇഷ്ടമെന്ന് ചിത്ര പറയുന്നു. 'ചിലര്‍ നമ്മളെ ഒരുപാട് പുകഴ്ത്തും. എന്നാല്‍ അസാന്നിധ്യത്തില്‍ കുറ്റം പറയും. അങ്ങനെയുള്ളവരെ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമായി എടുക്കാറില്ല'- ചിത്ര കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി