Entertainment

'എങ്ങനെയാണ് ആളുകള്‍ ബെസ്റ്റ് ഫ്രണ്ട്‌സാകുന്നത്, എനിക്ക് അത്ഭുതമാണ്'; ഉറ്റ ചങ്ങാതിമാരെ ചേര്‍ത്തുപിടിച്ച് ഭാവന

രമ്യ നമ്പീശനും ശില്‍പ ബാലയ്ക്കും ഒപ്പം നില്‍ക്കുന്ന മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ നിന്ന് ശക്തമായ സുഹൃദ് വലയമുള്ള നടിയാണ് ഭാവന. രമ്യ നമ്പീശന്‍, ശില്‍പ ബാല, ഷഫ്‌ന, സയനോര, മൃദുല മുരളി ഇവരെല്ലാമായും അടുത്ത ബന്ധമാണ് ഭാവന സൂക്ഷിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും ഇവരുടെ സൗഹൃദത്തിന് മാത്രം യാതൊരു കോട്ടവും തട്ടിയിട്ടില്ല. അടുത്തിടെ നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിനും സൗഹൃദക്കൂട്ടം ഒത്തുകൂടിയിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഭാവന. 

രമ്യ നമ്പീശനും ശില്‍പ ബാലയ്ക്കും ഒപ്പം നില്‍ക്കുന്ന മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇവരുമായുള്ള സൗഹൃദം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഈ മുഴുവന്‍ പ്രപഞ്ചത്തില്‍ ആളുകള്‍ എങ്ങനെ കണ്ടുമുട്ടുന്നു, അവര്‍ എങ്ങനെ അടുക്കുന്നു, എങ്ങനെ അവര്‍ മികച്ച ചങ്ങാതിമാരാകുന്നുവെന്ന് ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടാറുണ്ട്' എന്നാണ് താരം കുറിച്ചത്. ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി, മൈ ബെസ്റ്റീസ് ഫോര്‍എവര്‍ തുടങ്ങിയ ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ്. 

മൃദുലയുടെ വിവാഹനിശ്ചയത്തിന് വന്നപ്പോള്‍ എടുത്തതാണ് ചിത്രങ്ങള്‍. ഭാവന, രമ്യ നമ്പീശന്‍, സയനോര, ശില്‍പ, ഷഫ്‌ന തുടങ്ങിയവരെല്ലാം ചേര്‍ന്ന് മൃദുലയുടെ വിവാഹ നിശ്ചയം ആഘോഷമാക്കിയിരുന്നു. ഇതിന് മുന്‍പ് ശില്‍പയുടെ സഹോദരിയുടെ വിവാഹത്തിനും ഇവര്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. ഭാവനയും നവീനുമായുള്ള വിവാഹം സുഹൃത്തുക്കള്‍ വന്‍ ആഘോഷമാക്കി ആരാധകരെ ഞെട്ടിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT