Entertainment

'എടാ പട്ടാളം പിന്നേം വന്നു': എടക്കാട് ബറ്റാലിയന്‍ പുതിയ ടീസറെത്തി, വീഡിയോ കാണാം

ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്നതായിരുന്നു ആദ്യ ടീസറെങ്കില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി നാടും നന്മയും ചേര്‍ന്ന നിമിഷങ്ങള്‍ ചേര്‍ന്നതാണ് പുതിയ ടീസര്‍. 

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോയും സംയുക്താ മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായരാണ്. പി ബാലചന്ദ്രന്റേതാണ് തിരക്കഥ.

ചിത്രത്തിന്റെ ആദ്യ ടീസറിന്റെ ആവേശം കെട്ടടങ്ങും മുന്‍പ് രണ്ടാമത്തെ ടീസറും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്നതായിരുന്നു ആദ്യ ടീസറെങ്കില്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി നാടും നന്മയും ചേര്‍ന്ന നിമിഷങ്ങള്‍ ചേര്‍ന്നതാണ് പുതിയ ടീസര്‍. 

21 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ടൊവിനോയ്‌ക്കൊപ്പം സലീം കുമാറും പി ബാലചന്ദ്രനും മുഖം കാണിക്കുന്നുണ്ട്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. 

ദിവ്യാ പിളള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൈലാസ് മേനോന്‍ സംഗീതം നിര്‍വഹിച്ച ചിത്രം ഒക്ടോബര്‍ 18ന്  തിയറ്ററുകളില്‍ എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

SCROLL FOR NEXT