Entertainment

എട്ടാം വയസ്സില്‍ ആലിയ പറഞ്ഞു 'ഞാന്‍ നടിയാകും'; വൈറലായി വിഡിയോ 

സഹോദരി ഷഹീന്‍ ഭട്ടും അര്‍ധസഹോദരി പൂജാ ഭട്ടും അന്ന് ആലിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളുവുഡ് താരസുന്ദരിമാരുടെ നിരയിലേക്ക് എത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നടി ആലിയ ഭട്ടിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അച്ഛന്‍ മഹേഷ് ഭട്ടിനും അമ്മ സോണി റസ്ദാനുമൊപ്പം ഒരു ടിവി ഷോയില്‍ പങ്കെടുക്കുകയായിരുന്നു ആലിയ. സഹോദരി ഷഹീന്‍ ഭട്ടും അര്‍ധസഹോദരി പൂജാ ഭട്ടും അന്ന് ആലിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. 

പരിപാടിക്കിടയില്‍ അവതാരകന്‍ സുരേഷ് ഒബ്‌റോയ് ഭാവിയില്‍ ആരാകണം എന്ന് ചോദിക്കുമ്പോഴാണ് ആലിയ അഭിനയമോഹം തുറന്നുപറഞ്ഞത്. മകളുടെ അഭിനയമോഹം മഹേഷ് ഭട്ടും അഭിമുഖത്തിനിടയില്‍ വെൡപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഷഹീന്‍ ഒരിക്കലും ഒരു നടിയാകില്ല എന്നായിരുന്നു പൂജ പറഞ്ഞത്. ഷഹീന്‍ ഇത് ശരിവയ്ക്കുകയും ചെയ്തു. മറിച്ച് തനിക്കൊരു എഴുത്തുകാരിയാകണം എന്ന് ഷഹീന്‍ അന്ന് പറഞ്ഞു. 

കരണ്‍ ജോഹര്‍ ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയറില്‍ നായികയായാണ് ആലിയ അഭിനയത്തിലേക്കെത്തിയത്. പിന്നീട് ഹൈവേ, ബദരീനാഥ് കീ ദുല്‍ഹനിയ, റാസി എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളില്‍ ആലിയ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. അച്ചന്‍ മഹേഷ് ഭട്ട് ഒരുക്കുന്ന സദക്ക് 2 ആണ് ആലിയയുടെ പുതിയ ചിത്രം. ഈ സിനിമയിലൂടെ പൂജ ഭട്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും