Entertainment

'എത്രത്തോളം സത്യമുണ്ടായിരുന്നെന്ന് ആര്യയോട് ചോദിക്കൂ'; വിമര്‍ശനവുമായി വിശാല്‍

പരിപാടിയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം രൂക്ഷമായി വിമര്‍ശിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വിവാദത്തോടെയാണ് അവസാനിച്ചത്. ഫൈനലില്‍ വന്ന മൂന്ന് മത്സരാര്‍ത്ഥികളില്‍ ആരെയും സ്വീകരിക്കാന്‍ താരം തയാറാവാതിരുന്നതോടെ ആര്യയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ആര്യ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് താരത്തിന് എതിരേ ഉയര്‍ന്ന പ്രധാന ആരോപണം. ഫൈനലില്‍ വന്ന മത്സരാര്‍ത്ഥികളില്‍ രണ്ടുപേര്‍ ആര്യയ്ക്ക് പിന്തുണച്ചെങ്കിലും ശ്രീലങ്കന്‍ സ്വദേശിയായ സൂസന്‍ താരത്തിനെതിരേ രംഗത്തുവന്നിരുന്നു. 

സിനിമ മേഖലയില്‍ നിന്നും ആര്യയ്ക്ക് നേരെ വിമര്‍ശനമുണ്ടായി. ആര്യയുടടെ അടുത്ത സുഹൃത്തും നടനുമായ വിശാലാണ് ഇപ്പോള്‍ ആര്യയ്ക്ക് നെരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നെന്ന് അറിയില്ലെന്നും അത് അറിയാന്‍ ആര്യയോട് ചോദിക്കണം എന്നായിരുന്നു വിശാല്‍ പറഞ്ഞത്. പരിപാടിയുടെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം രൂക്ഷമായി വിമര്‍ശിച്ചത്. സീസണ്‍ 2 കല്യാണം കഴിച്ചതിന് ശേഷം ആരംഭിക്കുമെന്നാണ് തോന്നുന്നതെന്നാണ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ പറഞ്ഞത്. 'ഷോ സത്യസന്ധമായിരുന്നുവോ അല്ലെങ്കില്‍ കബളിപ്പിക്കുന്നതായിരുന്നുവോ എന്നൊന്നും തനിക്ക് അറിയില്ല. ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നെന്നും അറിയില്ല. അതിനുള്ള ഉത്തരം പറയേണ്ടത് ആര്യയാണ്. അല്ലാതെ ഞാനല്ല.' വിശാല്‍ പറഞ്ഞു. 

റിയാലിറ്റി ഷോയില്‍ വിശാല്‍ അതിഥിയായി വന്നപ്പോള്‍ സീസണ് 2 ലൂടെ വിശാല്‍ വധുവിനെ കണ്ടെത്തണമെന്ന് ആര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അതിന് സമയമില്ലെന്നാണ് വിശാല്‍ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT