Entertainment

'എനിക്കന്ന് ഇരുപതു വയസ്സല്ലേ ഉള്ളു'; അത് ജീവിതത്തിൽ സംഭവിച്ച ഏറ്റവും മോശം കാര്യമെന്ന് സെയിഫ്

ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമായ ഒന്നാണ് അതെന്നും  സെയ്ഫ്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും മുന്‍ഭാര്യയുമായ അമൃത സിങ്ങുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറ‍്ഞ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമായിരുന്നു അതെന്നാണ് സെയിഫിന്റെ വാക്കുകൾ. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമായ ഒന്നാണ് അതെന്നും അത് മനസില്‍ നിന്ന് ഒരിക്കലും പോകില്ലെന്നും സെയ്ഫ് പറഞ്ഞു.

"എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്. അത് മനസില്‍ നിന്ന് ഒരിക്കലും പോകുമെന്നു തോന്നുന്നില്ല. ചില കാര്യങ്ങള്‍ നമ്മളുടെ പരിധിയില്‍ നില്‍ക്കില്ല. എനിക്കന്ന് ഇരുപതു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ. തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ഞാന്‍ ആശ്വസിക്കുന്നു. കേള്‍ക്കുമ്പോള്‍ വളരെ മോശമായി തോന്നാം. പക്ഷേ അത് തീര്‍ത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രം",  അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് മനസ്സുതുറന്നത്.

"മാതാപിതാക്കള്‍ എന്ന് ഒന്നിച്ചു പറയുമെങ്കിലും അവര്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തന്നെയാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുള്ള വീട് എന്നത് പ്രധാനമാണ്. ഒരുകുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ല. കുടുംബമെന്നാല്‍ അതിലെ അംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ബഹുമാനം കല്പിക്കുന്ന ഒന്നാകണം", സെയിഫ് പറഞ്ഞു. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുതെന്നും  കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ കാര്യമാണതെന്നും സെയിഫ് കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT