Entertainment

'എനിക്കിപ്പൊഴും നല്ല പൊക്കിളുമുണ്ട്, ഷാരൂഖ് ഖാന് നല്ല നുണക്കുഴികളുമുണ്ട്'; ട്രോളിന് ക്രിയേറ്റീവ് മറുപടി, വൈറല്‍

കിങ് ഖാന്റെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെക്കുറിച്ച് മാത്രമായിരുന്നു ആകെ പരാമര്‍ശം.

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന തനിക്ക് വന്ന ട്രോളിന് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പറയാനുള്ളത് ആരോടാണെങ്കിലും ഒരു മടിയും കൂടാതെ അങ്ങ് പറഞ്ഞുകളയുന്ന ട്വിങ്കിളിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

സ്വയം വിമര്‍ശിച്ചും വാര്‍ത്തകളില്‍ ഇടംനേടാറുള്ള താരം തന്റെ അഭിനയം വളരെ മോശമാണെന്നും മുന്‍കാല ചിത്രങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ അറപ്പുളവാകാറുണ്ടെന്നും ഒരിക്കല്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണെത്രേ അവര്‍ അഭിനയം നിര്‍ത്തിയതും. ട്വിങ്കിള്‍ നടന്‍ അക്ഷയ്കുമാറിന്റെ ഭാര്യയാണ്. 

ട്വിങ്കിളിന്റെ രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകരും വിമര്‍ശകരും ഒരുപോലെ ഏറ്റെടുത്തിരിക്കുന്നത്. 20 വര്‍ഷം മുന്‍പ് താരം നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തെക്കുറിച്ച് ഒരു വെബ്‌സൈറ്റ് നല്‍കിയ റിവ്യൂ ആണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം കാരണമായി തീര്‍ന്നത്. 

ബാദ്ഷായില്‍ ഷാരൂഖ് ആയിരുന്നു ട്വിങ്കിളിന്റെ നായകന്‍. കിങ് ഖാന്റെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെക്കുറിച്ച് മാത്രമായിരുന്നു ആകെ പരാമര്‍ശം. ഇതു ശ്രദ്ധയില്‍പ്പെട്ട ട്വിങ്കിള്‍ വെറുതെയിരുന്നില്ല. വായടപ്പിക്കുന്ന മറുപടി തന്നെ നല്‍കി.  

'എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്'-  ട്വിങ്കിള്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT