Entertainment

'എനിക്ക് 80 വയസായെന്ന് ആരാണ് പറഞ്ഞത്? ഞാന്‍ 15കാരിയാണ്'; കീര്‍ത്തി മാസാണെങ്കില്‍ മുത്തശ്ശി കൊലമാസ്സാ

എണ്‍പതാമത്തെ വയസ്സിലും പ്രണയമുണ്ടോ എന്ന ചോദ്യത്തിനാണ് സരോജ രസകരമായി മറുപടി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

ഹാനടി മഹാവിജയമായതോടെ ചിത്രത്തില്‍ നായികയായെത്തിയ കീര്‍ത്തി സുരേഷിന്റെ ഗ്രാഫ് റോക്കറ്റുപോലെയാണ് കുതിച്ചുയര്‍ന്നത്. വിജയാഘോഷവും അഭിമുഖങ്ങളും പുതിയ ചിത്രവുമൊക്കെയായി തിരക്കിലാണ് താരം. എന്നാല്‍ കീര്‍ത്തിയേക്കാള്‍ സൂപ്പറായ ഒരു താരം  വീട്ടില്‍ തന്നെയുണ്ട്. മറ്റാരുമല്ല നടി മേനകയുടെ അമ്മയും കീര്‍ത്തിയുടെ മുത്തശ്ശിയുമായ സരോജ. പുതിയ തലമുറയെക്കുറിച്ചും  പ്രണയത്തേക്കുറിച്ചെല്ലാമുള്ള കാഴ്ചപ്പാട് മുത്തശ്ശിയെ വ്യത്യസ്തയാക്കുകയാണ്. 

ഒരു ഓണ്‍ലൈന്‍ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുത്തശ്ശി പ്രണയത്തെക്കുറിച്ച്  വാചാലയായത്. എണ്‍പതാമത്തെ വയസ്സിലും പ്രണയമുണ്ടോ എന്ന ചോദ്യത്തിനാണ് സരോജ രസകരമായി മറുപടി നല്‍കിയത്. 'എണ്‍പത് വയസ്സോ? ആര്‍ക്ക്? എന്റെ വയസ്സ് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ കുട്ടികള്‍ പറഞ്ഞോ എണ്‍പതായെന്ന്. അല്ലെങ്കില്‍ എന്റെ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ കണ്ടോ. എനിക്ക് പതിനഞ്ച് വയസ്സ് മാത്രമേ ആയിട്ടുള്ളൂ. പ്രേമിക്കാന്‍ വയസ്സൊരു മാനനദണ്ഡമല്ല.' പ്രണയിക്കുന്നവര്‍ മാറിപ്പോയാലും പ്രേമം നശിക്കുന്നില്ല എന്നാണ് സരോജ പറയുന്നത്. 

മേനക അഭിനയിക്കുന്ന കാലത്ത് സരോജ മകള്‍ക്കൊപ്പം എപ്പോഴും ലൊക്കേഷനില്‍ എത്തുമായിരുന്നു. മകളുടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് താനായിരുന്നുവെന്ന് സരോജ പറയുന്നു. ഇപ്പോഴത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം കൂട്ടുപോകേണ്ടതില്ലെങ്കിലും ഇടയ്ക്ക് കീര്‍ത്തിയ്‌ക്കൊപ്പം മുത്തശ്ശി സെറ്റില്‍ എത്താറുണ്ട്.  സരോജയ്ക്കറിയാം. അങ്ങിനെ ശിവകാര്‍ത്തികേയനും കീര്‍ത്തിയും പ്രധാനവേഷത്തിലെത്തിയ റെമോയില്‍ വേഷമിട്ടു.  

പണ്ട് സിനിമാ സെറ്റില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും തമാശ പറയുമെല്ലാം ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാരവന്‍ സംസ്‌കാരം വന്നപ്പോള്‍ അതെല്ലാം ഇല്ലാതായെന്നും സരോജ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT