Entertainment

'എനിക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല, കരയരുതെന്ന് അവൾ പറഞ്ഞു'; ആരാധ്യയുടെ ആ ഉറപ്പ് വിശ്വസിച്ച് ബച്ചൻ

ആശുപത്രി വിട്ട് പോകുന്നതിന് മുമ്പ് ആരാധ്യ പറഞ്ഞ വാക്കുകൾ ബ്ലോ​ഗിൽ കുറിക്കുകയായിരുന്നു അമിതാഭ്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് ബാധയെത്തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് നടൻ അമിതാഭ് ബച്ചൻ. മകനും നടനുമായ അഭിഷേക് ബച്ചനും ഇവിടെ ചികിത്സയിലുണ്ട്. കോവിഡ് ഫലം നെ​ഗറ്റീവായതോടെ ഐശ്വര്യയും മകൾ ആരാധ്യയും കഴിഞ്ഞ ​ദിവസം ആശുപത്രി വിട്ടിരുന്നു. ഇപ്പോഴിതാ പേരക്കുട്ടിയുടെ വാക്കുകൾ വൈകാരികമായി കുറിച്ചിരിക്കുകയാണ് ബി​ഗ് ബി.

''എന്റെ മരുമകളും പേരക്കുട്ടിയും വീട്ടിലേക്ക് പോയി, എനിക്ക് എന്റെ കണ്ണുനീർ പിടിച്ചുനിർത്താനായില്ല. അവൾ എന്നോട് കരയരുതെന്ന് പറഞ്ഞു, ഞാൻ ഉടൻ വീട്ടിലെത്തും എന്നാണ് അവളുടെ വാക്കുകൾ... അവളെ ഞാൻ വിശ്വസിക്കണം", ആശുപത്രി വിട്ട് പോകുന്നതിന് മുമ്പ് ആരാധ്യ പറഞ്ഞ വാക്കുകൾ ബ്ലോ​ഗിൽ കുറിക്കുകയായിരുന്നു അമിതാഭ്.

അഭിഷേക് ബച്ചനാണ് ഐശ്വര്യ റായും ആരാധ്യയും രോഗമുക്തരായ വിവരം അറിയിച്ചത്. നിങ്ങളുടെ തുടച്ചയായ പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി. ഐശ്വര്യയുടേയും ആരാധ്യയുടേയും പരിശോദന ഫലം നെഗറ്റീവായതിനെ തുടർന്ന് ഇരുവരും ആശുപത്രി വിട്ടു. അവർ ഇനി വീട്ടിൽതുടരും. എന്റെ അച്ഛനും ഞാനും ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിൽ ആശുപത്രിയിൽ തുടരും- അഭിഷേക് കുറിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT