Entertainment

'എനിക്ക് നിന്നെ തിരിച്ചു വേണം, നീ ഇല്ലാതെ പറ്റുന്നില്ല'; ചീരുവിന്റെ വേർപാട് സഹിക്കാനാവാതെ ധ്രുവ

നീ ഇല്ലാതെ പറ്റുന്നില്ല എന്നാണ് ചേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്നഡ സൂപ്പർതാരം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണമേൽപ്പിച്ച ആഘാതത്തിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോകം ഇതുവരെ മുക്തരായിട്ടില്ല. ഇപ്പോൾ ചിരഞ്ജീവിയുടെ വേർപാട് സഹിക്കാനാവാതെ സഹോദരനും നടനുമായ ധ്രുവ സർജ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. നീ ഇല്ലാതെ പറ്റുന്നില്ല എന്നാണ് ചേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്.

എന്റെ അണ്ണൻ, എന്റെ ലോകം, നിന്നെ തിരികെ വേണം, നീയില്ലാതെ പറ്റുന്നില്ല- ധ്രുവ കുറിച്ചു. ചിരഞ്ജീവിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും ധ്രുവ പങ്കുവെച്ചിട്ടുണ്ട്.

അവസാനമായി ചിരഞ്ജീവി സർജ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രമായിരുന്നു. അന്നും ഇന്നും ഞങ്ങൾ ഒരുപോലെയല്ലേ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രം പിന്നീട് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. 39 കാരനായ ചിരഞ്ജീവി ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. നടി മേഘ്ന രാജാണ് ഭാര്യ. ഇപ്പോൾ മൂന്ന് മാസം ​ഗർഭിണിയാണ് മേഘ്ന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT