Entertainment

''എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം'': പ്രിയ പ്രകാശ് എഴുതി

ജന്‍മദിനത്തില്‍ റോഷന് ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

രു അഡാര്‍ ലൗവ് എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യരെയും റോഷന്‍ അബ്ദുള്‍ റഫൂഫിനെയും പ്രേക്ഷകര്‍ അറിയാന്‍ തുടങ്ങിയത്. തുടക്കം മുതലേ വിവാദങ്ങളും ഇവര്‍ക്ക് അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. അഡാറ് ലൗവിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലെല്ലാം പ്രയയും റോഷനും ഒറ്റക്കെട്ടായിരുന്നു. 

കഴിഞ്ഞ ദിവസം റോഷന്റെ പിറന്നാളായിരുന്നു. ജന്‍മദിനത്തില്‍ റോഷന് ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തന്റെ കൂടെ നിന്നതിന് റോഷന് നന്ദി അറിയിക്കുന്ന രീതിയിലായിരുന്നു പ്രിയയുടെ പോസ്റ്റ്.  

'വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. 

എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു'- പ്രിയ ഇന്‍സ്റ്റയില്‍ എഴുതി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'

ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു

ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; പൊലീസിന്റെ പണി ചെയ്യാന്‍ എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു

പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ