Entertainment

എനിക്ക് യേശുക്രിസ്തുവായി അഭിനയിച്ചാല്‍ മതിയെന്ന് ജയസൂര്യ അന്ന് പറഞ്ഞു; ഇഷ്ടതാരത്തിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് ആരാധകന്‍

മുള്‍കിരീടം അണിഞ്ഞ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ജയസൂര്യയാണ് ചിത്രത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ജയസൂര്യയുടെ സ്വപ്‌നകഥാപാത്രമാണ് യേശുക്രിസ്തു. പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു അഭിമുഖത്തിലാണ് താരം പറഞ്ഞത്. പ്രേതം 2 ന് ശേഷമുള്ള ആ ഇന്റര്‍വ്യൂ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതിന് ശേഷം താരത്തെ തേടി ഒരു ആരാധകന്റെ സമ്മാനം എത്തിയിരിക്കുകയാണ്. മുള്‍കിരീടം അണിഞ്ഞ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ജയസൂര്യയാണ് ചിത്രത്തില്‍. ആരാധകന്റെ സമ്മാനം കണ്ട് മനസു നിറഞ്ഞ താരം നന്ദി പറഞ്ഞിരിക്കുകയാണ്. 

വിഷ്ണു മോഹന്‍ എന്ന ആരാധകനാണ് ജയസൂര്യയെ യേശുക്രിസ്തുവാക്കിയത്. അഭിമുഖത്തിലെ ജയസൂര്യയുടെ വാക്കുകള്‍ക്കൊപ്പം വിഷ്ണു ക്യാരക്റ്റര്‍ പോസ്റ്റര്‍ തന്റെ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതു തരത്തിലുള്ള വേഷം ചെയ്യണമെന്നാണ് ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തിന് എനിക്ക് പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലെയുള്ള ചിത്രത്തില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം എന്നാണ് ജയസൂര്യ മറുപടി പറഞ്ഞത്. 

എന്തായാലും തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. വിഷ്ണുവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് ജയസൂര്യ നന്ദി കുറിച്ചത്. ജയസൂര്യയ്ക്കും ആരാധകനും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. വേഷപ്പകര്‍ച്ചകൊണ്ട് ജയസൂര്യ യേശുക്രിസ്തുവായാല്‍ നന്നായിരിക്കും എന്നാണ് ആരാധകരുടെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു