മോഹന്‍ലാലിനൊപ്പം നടി 
Entertainment

'എനിക്ക് വേറെ ബന്ധമുണ്ട്; പലരും കഥയുണ്ടാക്കി'; വിവാഹമോചനത്തെ പറ്റി തുറന്നുപറഞ്ഞ് നടി 

മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്‌സ് എന്ന തീരുമാനം എടുത്തതെന്ന് യമുന 

സമകാലിക മലയാളം ഡെസ്ക്

സീരീയല്‍ രംഗത്തുനിന്നും ചലചിത്രരംഗത്തേക്കെത്തിയ യമുന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ജ്വാലയായി എന്ന സീരിയലാണ് യമുനയുടെ ജനപ്രീതി ഉയര്‍ത്തിയത്. ഇപ്പോഴും ചില പൊതുപരിപാടിക്കെത്തുമ്പോള്‍ ആ സീരിയലിലെ നായികയുടെ പേരിലാണ് യുമനയെ പലരും സ്വാഗതം ചെയ്യാറ്. ഇപ്പോള്‍ വീണ്ടും ചലചിത്രരംഗത്ത് സജീവമാകുകയാണ് യമുന. മോഹന്‍ലാല്‍ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യില്‍ ശ്രദ്ധേയമായ വേഷമായിരുന്നു നടിയുടെത്. അതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹമോചനത്തെ പറ്റിയും രണ്ടാം വിവാഹത്തെയും പറ്റി പ്രചരിക്കുന്ന വാര്‍ത്തകളെയും കുറിച്ച് നടി രംഗത്തെത്തി.

രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോള്‍. ഞാന്‍ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്‌സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായി. എന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്‌സ് എന്ന തീരുമാനം എടുത്തതെന്ന് യമുന  പറയുന്നു. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു, ഇനി അച്ഛനും അമ്മയും ഒന്നിച്ച് നില്‍ക്കേണ്ട, ഒന്നിച്ച് നിന്നാല്‍
നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ. പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷന്‍ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാന്‍ അത് ഓപ്പണ്‍ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോള്‍ എന്റെ ലോകത്ത് എന്റെ മക്കള്‍ മാത്രമാണെന്ന് നടി പറയുന്നു.

2006 മുതല്‍ 2012 വരെ 6 വര്‍ഷത്തോളം ഞാന്‍ അഭിനയ രംഗത്തു നിന്നു വിട്ടു നിന്നിരുന്നു. ആ ഇടവേളയില്‍ പല നല്ല അവസരങ്ങളും നഷ്ടമായി. ഇപ്പോള്‍ സീരിയല്‍ ചെയ്യുന്നില്ല. സിനിമയില്‍ ശ്രദ്ധിക്കുന്നു. നല്ല അവസരം വന്നാല്‍ സീരിയല്‍ ചെയ്യാം.സംവിധായകന്‍ എസ്.പി മഹേഷ് ആയിരുന്നു എന്റെ ഭര്‍ത്താവ്. 2019 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. ആമി, ആഷ്മി എന്നീ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ 9 – ാം ക്ലാസിലും ഇളയയാള്‍ 5 – ാം ക്ലാസിലും പഠിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT