Entertainment

'എനിക്ക് സഹിക്കാൻ കഴിയുന്നില്ല' ; നാൽവർ സംഘത്തിന്റെ ഓർമ്മയിൽ കരീന

ഈ ദിവസങ്ങളിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് തന്റെ ന്ലാ‍വർ സംഘത്തെയാണെന്ന് കരീന

Author : സമകാലിക മലയാളം ഡെസ്ക്

രീന കപൂര്‍, കരീഷ്മ കപൂര്‍, മലൈക അറോറ, അമൃത അറോറ എന്നിവര്‍ അടങ്ങുന്ന നാല്‍വര്‍ സംഘം ബോളിവുഡിലെ അടുത്ത ചങ്ങാതിമാരാണ്. നാലുപേരും ഒന്നിച്ചുള്ള യാത്രകളും അവധി ആഘോഷങ്ങളുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോള്‍ ലോക്ക്ഡൗണ്‍ ആയതുകൊണ്ടുതന്നെ ഇവരെല്ലാം നാലിടത്തായി. കരീനയാകട്ടെ ഈ ദിവസങ്ങളില്‍ ഏറ്റവും മിസ് ചെയ്യുന്നതും തന്റെ നാല്‍വര്‍ സംഘത്തെ തന്നെയാണ്. 

"നാല് പേരും ഒന്നിച്ചുള്ള ഒരു മേശയില്‍ നിന്ന് നമ്മളിപ്പോള്‍ നാല് വെവ്വേറെ മേശകളിലേക്ക് എത്തി. ഇത്രയധികം നാള്‍ എന്റെ ഗേള്‍ ഗാങ്ങില്‍ നിന്ന് മാറിനില്‍ക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല...", ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കരീന കുറിച്ചു. നാല് പേരും ഒന്നിച്ച് ഭക്ഷണം കഴിച്ച് മടങ്ങുന്ന ഒരു ചിത്രമാണ് ഇതോടൊപ്പം താരം പങ്കുവച്ചിരിക്കുന്നത്. എല്ലാവരെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞത് ആരാധകരെയും ഏറെ സന്തോഷിപ്പിച്ചു. 

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുള്ള കരീന സെയിഫിനും തൈമൂറിനും ഒപ്പമുള്ള ഒരു ത്രോബാക്ക് ചിത്രവും ഈ ദിവസങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.  പാസ്ത കൊണ്ട തൈമൂര്‍ ഉണ്ടാക്കികൊടുത്ത മാല അണിഞ്ഞുള്ള കരീനയുടെ ചിത്രവും ഏറെ ശ്രദ്ധനേടി. ഈസ്റ്റര്‍ ബണ്ണിയേപ്പോലെ തൈമൂറിനെ ഒരുക്കിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT