Entertainment

എന്താ മോളൂസേ ജാഡയാണോ? എപ്പോള്‍ കേട്ടാലും ഞാന്‍ ഈ എക്‌സ്പ്രഷനിടുമെന്ന് എസ്തര്‍

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗത്തെക്കുറിച്ച് പറയുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ മനസു കീഴടക്കിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ മോഹന്‍ലാലിന്റെ മകളായുള്ള പ്രകടനമാണ് എസ്തറിനെ തെന്നിന്ത്യാ സിനിമലോകത്ത് ശ്രദ്ധേയയാക്കിയത്. ദൃശ്യം സൂപ്പര്‍ഹിറ്റായതോടെ ചിത്രത്തിന്റെ തമിഴ് തെലുങ്ക് റീമേക്കുകളിലും എസ്തര്‍ മകളായി അഭിനയിച്ചിരുന്നു. എന്നാല്‍ ഇനി എസ്തര്‍ അറിയപ്പെടുക ബാലതാരമായിട്ടല്ല. ഷെയിന്‍ നിഗം നായകനായി എത്തിയ ഓളിലൂടെ നായിരയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗത്തെക്കുറിച്ച് പറയുകയാണ് താരം. സെലിബ്രിറ്റികളുടെ കമന്റ് ബോക്‌സ് നിറയുന്ന എന്താ മോളൂസേ ജാഡയാണോ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിവരുമെന്നാണ് എസ്തര്‍ പറയുന്നത്. പിങ്ക് കുര്‍ത്തിയണിഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം കുറിക്കുന്നത്. എന്താ മോളൂസേ ജാഡയാണോ എന്ന് എപ്പോള്‍ കേട്ടാലും എനിക്ക് തോന്നുന്നത് എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.

മലയാളത്തില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ അടുത്തിടെ നടി അഭിനയിച്ചിരുന്നു. തമിഴില്‍ മിന്‍മിനി എന്നൊരു ചിത്രം എസ്തര്‍ അനിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികയായി നടി എത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്

നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണം: നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Today's Rashi Phalam August 19|ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം, വാഹന യാത്രയിൽ ശ്രദ്ധ വേണം

പാര്‍ക്ക് ചെയ്ത് പോയാല്‍ വണ്ടി പൊലീസ് കൊണ്ടുപോകും; ഓണക്കാലത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം