Entertainment

'എന്താചിരിക്കാത്തെ, ചിരിക്ക്'; ചിരിപ്പിക്കാന്‍ സൗബിന്റെയും സുരാജിന്റെയും വികൃതി; ടീസര്‍ പുറത്ത്

നവാഗതനായ എം.സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന വികൃതിയുടെ ടീസര്‍ പുറത്ത്. നവാഗതനായ എം.സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 46 സെക്കന്‍ഡ് മാത്രമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൗബിന്റെ അടുത്ത ഹിറ്റായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത്. 

സമീര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. പുതുമുഖ താരം വിന്‍സിയാണ് ചിത്രത്തിലെ നായിക. കൂടാതെ സുരഭി ലക്ഷ്മി, സുധി കോപ്പ, സുധീര്‍ കരമന, മാമുക്കോയ,  ബാബുരാജ്, ഭഗത് മാനുവല്‍,ഇര്‍ഷാദ്,ജാഫര്‍ ഇടുക്കി, മേഘനാഥന്‍, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. അജീഷ് പി. തോമസ്സ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ എഴുതുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി