Entertainment

എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്; വിനീതിനൊപ്പം ലൈവിലെത്തിയ അന്ന ബെന്നിനോട് ആരാധകന്‍; മറുപടി

അന്ന കേന്ദ്രകഥാപാത്രമാകുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്‍'. നവാഗതനായ മാത്തുകുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിനീത് ശ്രീനിവാസനാണ്

സമകാലിക മലയാളം ഡെസ്ക്


അന്ന ബെന്നിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത് 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ഒറ്റ ചിത്രമാണ്. ചുരുണ്ടമുടിയും പ്രണയവും നിലപാടുകളുടെ ഉറപ്പുമൊക്കെയായി ഷമ്മിയ്ക്ക് മുന്നില്‍ വരെ ധീരയായി നിന്ന് സംസാരിക്കുന്ന ബേബി മോള്‍ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. അന്ന കേന്ദ്രകഥാപാത്രമാകുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്‍'. നവാഗതനായ മാത്തുകുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രം നവംബര്‍ 15 ന് റിലീസിന് എത്തുകയാണ്.

പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഫേസ്ബുക്ക് ലൈവില്‍ വിനീത് ശ്രീനിവാസനൊപ്പം എത്തിയ അന്ന ബെന്നിനെ 'എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നത്?' എന്ന ചോദ്യവുമായാണ് ഒരു ആരാധകന്‍ വരവേറ്റത്. ആരാധകന്റെ ചോദ്യത്തിന് ചിരിയോടെ, 'എനിക്ക് പേടിയൊന്നുമില്ല, എല്ലാവരും സിനിമ കണ്ടാല്‍ മതി'യെന്നായിരുന്നു അന്നയുടെ മറുപടി.

സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് 'ഹെലന്‍' പറയുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് ഹെലന്‍. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അന്നയുടേയും ലാലിന്റേയും പ്രകടനങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്‌റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായൊരു റോളില്‍ അജു വര്‍ഗ്ഗീസും ചിത്രത്തില്‍ എത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു താരം.

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹെലന്‍'. 2016 ല്‍ പുറത്തിറങ്ങിയ 'ആനന്ദ'മായിരുന്നു വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ആനന്ദ് സി ചന്ദ്രനാണ് 'ഹെലന്റെ' ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്‍.

<

p> 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT