Entertainment

'എന്തിനാണ് എന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്'; ബിഗ് ബോസിനെതിരേ റായ് ലക്ഷ്മി

ബിഗ് ബോസ് തമിഴിന്റെ രണ്ടാം സീസണില്‍ റായ് ലക്ഷ്മിയുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ ബിഗ് ബോസിന്റെ തമിഴ് പതിപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി റായ് ലക്ഷ്മി. കമല്‍ഹാസന്‍ അവതാരകനായെത്തുന്ന സൂപ്പര്‍ ഷോ എന്തിനാണ് തന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്നാണ് നടി ചോദിക്കുന്നത്. ബിഗ് ബോസ് തമിഴിന്റെ രണ്ടാം സീസണില്‍ റായ് ലക്ഷ്മിയുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതാണ് നടിയെ പ്രകോപിപ്പിച്ചത്. 

എല്ലാ സീസണിലും എന്തിനാണ് എന്നെക്കുറിച്ച് ബിഗ് ബോസ് തമിഴ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് ട്വിറ്ററിലൂടെ താരം ചോദിച്ചത്. റായ് ലക്ഷ്മി മത്സരാര്‍ത്ഥിയായി എത്തും എന്ന പ്രചാരണമുണ്ടായതോടെ താരത്തിന് വിജയാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായിട്ടായിരുന്ന താരത്തിന്റെ പ്രതികരണം. 

കമല്‍ഹാസന്‍ അവതാരകനായെത്തുന്ന ഷോയുടെ രണ്ടാം സീസണിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കമല്‍ഹാസനാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ ആരാധകനായി എത്തുന്ന പരിപാടിക്ക് വലിയ ജനപ്രീതിയാണുള്ളത്. മോഹന്‍ലാലിനെ അവതാരകനാക്കി മലയാളത്തിലും ബിഗ് ബോസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു