Entertainment

'എന്നെ നോക്കണ തിരക്കിൽ അമ്മ വേണ്ടെന്നുവച്ച സകല ഇഷ്ടങ്ങളും ഞാൻ നടത്തിത്തരും, ഈ ചീഞ്ഞ കൊറോണ പൊയ്ക്കോട്ടെ'

അമ്മയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മ്മയ്ക്ക് മനോഹരമായ പിറന്നാൾ ആശംസയുമായി ​ഗായിക സിത്താര. അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്, ചിരിച്ചു മറിഞ്ഞു നടക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ തന്നെ വളർത്തുന്ന തിരക്കിനിടയിൽ വേണ്ടെന്നുവച്ച അമ്മയുടെ സകല ഇഷ്ടങ്ങളും കൊറോണ പോയതിന് ശേഷം നടത്തിത്തരുമെന്നും സിത്താര പറയുന്നുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും ഒപ്പമുള്ള ഒരു പാട്ടുവിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

സിത്താരയുടെ കുറിപ്പ്

എന്താ ഇപ്പോ പറയുക, എത്ര പറഞ്ഞാലും കുറഞ്ഞു പോവൂലോ അമ്മേ !!! അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്, ചിരിച്ചു മറിഞ്ഞു നടക്കുന്നത് !!!! നിറച്ചും ഉമ്മ !!!!
Happy Birthday to the better than the best Ammakutty !!!!
NB: എന്നെ നോക്കണ തിരക്കിനിടയിൽ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാൻ നടത്തിത്തരും.... ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്ക്കോട്ടേ !!!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT