Entertainment

'എന്നെ പറഞ്ഞുവിട്ട് വേറെ ആരൈയങ്കിലും വെക്കാനാണെന്ന് കരുതി'; തുറന്ന് പറഞ്ഞ് ടൊവിനോ

പല കഥാപാത്രങ്ങളും ചെയ്തുതീര്‍ക്കുമ്പോള്‍ അവരുടെ ജീവിതം ജീവിച്ചുതീര്‍ത്തപോലെ തോന്നും

സമകാലിക മലയാളം ഡെസ്ക്

അഭിനയിച്ച 90 സിനിമകളും നവാഗത സംവിധായകരുടേതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകള്‍ ഇറങ്ങുന്നുണ്ടെങ്കിലും മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോകുന്നുവെന്നും ടൊവിനോ സിനിമാ പാരഡൈസോ ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

''ഞാന്‍ ചെയ്ത 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്. എനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാകാം ഒരുപക്ഷേ. മാത്രമല്ല, ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചവര്‍ പിന്നീട് സംവിധായകരായിട്ടുണ്ട്. എന്റെ മോശം അവസ്ഥയില്‍ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയില്‍ എനിക്കൊപ്പം വേണ്ടത്. അത് ഞാന്‍ എപ്പോഴും ഉറപ്പുവരുത്താറുണ്ട്. 

''എനിക്കതില്‍ സന്തോഷമുണ്ട്. സുഹൃത്തുക്കളായതുകൊണ്ട് തന്നെ ഒരു കഥ എന്നോടുപറയുമ്പോള്‍ അതില്‍ അഭിപ്രായം പറയാനുള്ള സ്‌പേസ് കിട്ടാറുണ്ട്. പ്രേക്ഷകന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ശ്രമിക്കാറുണ്ട്. എന്റെ ജോലിയല്ല അത്, സുഹൃത്തുക്കളായതുകൊണ്ട് പറയുന്നതാണ്. അങ്ങനെയൊരു സ്‌പേസ് കിട്ടുന്നത് നല്ലതാണ്. 

'ആഷിക് അബു ശ്യാം പുഷ്‌കരന്‍ അവരുടെ സിനിമകളില്‍ വിളിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. അവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. അവര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ സുരക്ഷിത സ്ഥലത്താണ് ചെന്നിരിക്കുന്നത് എന്ന് തോന്നാറുണ്ട്. കാരണം ബാക്കിയെല്ലാം അവരെന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. അവര്‍ പറയുന്നത് വൃത്തിയായി ചെയ്യുക എന്നതുമാത്രമാണ് ജോലി. സിനിമ ചെയ്തുണ്ടായ സൗഹൃദങ്ങളാണ് ആഷികും ശ്യാമേട്ടനുമൊക്കെ. 

''ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന്‍ ഞാന്‍ നോക്കാറില്ല. എന്നെക്കാള്‍ നന്നായി ആ റോള്‍ ചെയ്യാന്‍ പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം. കഴിവിന്റെ പരമാവധി ആ സിനിമയെ പിന്തുണക്കാന്‍ നോക്കും''

''പല കഥാപാത്രങ്ങളും ചെയ്തുതീര്‍ക്കുമ്പോള്‍ അവരുടെ ജീവിതം ജീവിച്ചുതീര്‍ത്തപോലെ തോന്നും. അതുപോലെയായിരുന്നു മാത്തനും. മാത്തന്‍ മരിക്കുമ്പോള്‍ എനിക്ക് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. നമ്മളെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു ആ സിനിമയുടെ കഥ മുന്നോട്ടുപോയത്. ഷൂട്ടിങ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ആഷിഖേട്ടന്‍ കാണണമെന്ന് പറഞ്ഞു. എന്നെ പറഞ്ഞുവിട്ട് വേറെ ആരൈയങ്കിലും വെക്കാനാണെന്ന് കരുതി. പക്ഷേ സിനിമയില്‍ ഞാന്‍ ഓകെ ആണോ എന്നറിയാനായിരുന്നു ആ വിളി. ഒരുപാട് പേര്‍ എന്നെ ഇഷ്ടപ്പെടാനുള്ള കാരണം മാത്തന്‍ ആണെന്ന് തോന്നുന്നു.' ടൊവീനോ പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷം, അയാള്‍ ഗുരുവിനെക്കാള്‍ മഹാനെന്ന് പറയുന്നത് കമ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല; ഭരണം മാറണമെന്ന് സച്ചിദാന്ദന്‍

അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്‍

ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍, പ്രതിദിനം അയച്ചത് 6000 രൂപ; ശബരിമലയിലെ ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം

പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വില്ലന്‍ ഞാന്‍; ആവേശം 2 അടുത്ത വര്‍ഷം; വെളിപ്പെടുത്തി താരം

മോദിയെ കാണാനുള്ള കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ ആര്‍ ശ്രീലേഖയില്ല, യാത്ര തനിച്ച് വിമാനത്തില്‍

SCROLL FOR NEXT