Entertainment

'എന്നെ പുറത്താക്കി പകരം മകള്‍ക്ക് അവസരം വാങ്ങിക്കൊടുത്തു'; കമല്‍ഹാസനെതിരേ മുന്‍ ബിഗ് ബോസ് താരം

തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താന്‍ എന്നാണ് മീര പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് ആന്റണിയും അരുണ്‍ വിജയും നായകന്മാരായി എത്തുന്ന ആക്ഷന്‍ ത്രില്ലറാണ് അഗ്നി സിറകുകള്‍. ചിത്രത്തില്‍ കമല്‍ഹാസന്റെ മകള്‍ അക്ഷര ഹസനാണ് നായികയായി എത്തുന്നത്. എന്നാല്‍ അക്ഷരയെ നായികയാക്കാന്‍ കമല്‍ഹാസന്‍ ഇടപെട്ട് തന്നെ പുറത്താക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മീര മിഥുന്‍. തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താന്‍ എന്നാണ് മീര പറയുന്നത്. 

'കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് എന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോള്‍ എനിക്ക് ദുഖം തോന്നുന്നില്ല. സംവിധായകന്റെയും നിര്‍മാതാവ് ടി. ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാന്‍ സാധിച്ചു.' മീര വ്യക്തമാക്കി. കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് മീര  പ്രശസ്തി നേടുന്നത്. മോഡലിങ്ങ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 

എന്നാല്‍ മീരയെയല്ല ശാലിനി പാണ്ഡെ എന്ന നടിയെയാണ് ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതെന്ന് സംവിധായകന്‍ നവീന്‍ പറയുന്നു. ശാലിനിക്ക് പകരമാണ് അക്ഷരയെത്തുന്നത് എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തമാക്കി. എന്നാല്‍ നവീന്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് മീരയുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം